video
play-sharp-fill

സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി തടാകത്തിലേക്ക് വീണു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തും  അപകടത്തിൽപ്പെട്ടു ; റഷ്യയിൽ രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി തടാകത്തിലേക്ക് വീണു; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സുഹൃത്തും അപകടത്തിൽപ്പെട്ടു ; റഷ്യയിൽ രണ്ട് മലയാളി മെഡിക്കൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊല്ലം : സെൽഫി എടുക്കുന്നതിനിടെ കാൽവഴി തടാകത്തിൽ വീണ് രണ്ട് മലയാളി മെഡിക്കൽ വിദ്യാർഥികൾക്ക് ദാരുണന്ത്യം. റഷ്യയിൽ അവസാന വർഷം എംബിബിഎസ് വിദ്യാർത്ഥികളായ കൊല്ലം സ്വദേശി സിദ്ധാർഥ് സുനിൽ (24), കണ്ണൂർ സ്വദേശി പ്രത്യുഷ (24) എന്നിവരാണ് മരിച്ചത്. ആറ് മാസത്തിനുള്ളിൽ പഠനം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു ഇരുവരും.

പ്രത്യുഷയാണ് ആദ്യം തടാകത്തിൽ വീണത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ധാർഥ് അപകടത്തിൽ പെട്ടത്. കരയിൽ നിന്നു സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രത്യുഷ കാൽതെറ്റി തടാകത്തിലേക്ക് മറിഞ്ഞു വീഴാൻ പോയപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സിദ്ധാർഥ് അപകടത്തിൽപ്പെട്ടു എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റഷ്യയിലെ സ്മോളൻസ് സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ വിദ്യാർത്ഥികളായിരുന്നു ഇരുവരും. സർവകലാശാലയ്ക്ക് സമീപമുള്ള തടാകത്തിൽ സുഹൃത്തുക്കളോടൊപ്പം പോയതായിരുന്നു ഇരുവരും. സംഘത്തിലെ മറ്റ് വിദ്യാർത്ഥികളും അപകടത്തിൽപ്പെട്ടതായി സൂചനകളുണ്ട്.

സിദ്ധാർഥ കാഷ്യു കമ്പനി ഉടമ കൊല്ലം ഉളിയക്കോവിൽ സാ​ഗര ന​ഗർ 48 ബിയിൽ സുനിൽ കുമാറിന്റെ മകനാണ് സിദ്ധാർഥ് സുനിൽ. സന്ധ്യ സുനിലാണ് സിദ്ധാർഥിന്റെ മാതാവ്. സ​ഹോദരി: പാർവതി സുനിൽ. കണ്ണൂർ മുഴുപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ ഫ്രഭനൻ- ഷെർളി ദമ്പതികളുടെ മകളാണ് പ്രത്യുഷ.