video
play-sharp-fill
കാനഡയിൽ ബോട്ടപകടം; രണ്ട് മലയാളികൾ മരിച്ചു; അങ്കമാലി സ്വദേശി ജിയോ പൈലിയും കളമശ്ശേരി സ്വദേശി കെവിൻ ഷാജിയുമാണ് മരിച്ചത്

കാനഡയിൽ ബോട്ടപകടം; രണ്ട് മലയാളികൾ മരിച്ചു; അങ്കമാലി സ്വദേശി ജിയോ പൈലിയും കളമശ്ശേരി സ്വദേശി കെവിൻ ഷാജിയുമാണ് മരിച്ചത്

സ്വന്തം ലേഖകൻ

കാനഡ: കാനഡയിലെ ആൽബർട്ടയിൽ കാൻമോർ സ്പ്രേ തടാകത്തിലെ റിസർവോയറിൽ ഉണ്ടായ ബോട്ടപകടത്തിൽ 2 മലയാളികൾ മരിച്ചു. അങ്കമാലി സ്വദേശി ജിയോ പൈലി, കളമശ്ശേരി സ്വദേശി കെവിൻ ഷാജി എന്നിവരാണ് മരിച്ചത്.

തൃശൂർ സ്വദേശി ജിജോ ജോഷിയെ രക്ഷപ്പെടുത്തി. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. നാല് പേരാണ് ബോട്ടിലുണ്ടായിരുന്നത്. വിനോദത്തിനായി ബോട്ട് യാത്ര പുറപ്പെട്ട സംഘമാണ് അ‌പകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥ മോശമായതിനെത്തുടർന്ന് ശക്തമായ കാറ്റ് വീശിയതാണ് അ‌പകടകാരണം. കാലാവസ്ഥ മോശമാണെന്ന് മനസിലാക്കിയതിനെത്തുടർന്ന് ഈ സംഘം യാത്ര മതിയാക്കി തിരികെ വരാൻ ശ്രമിക്കുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്.