
രണ്ടുലക്ഷം രൂപയുടെ ചെക്ക് തടികൊണ്ടുള്ള കൗണ്ടറിന്റെ വിടവിൽ കുടുങ്ങി ; രക്ഷകരായി അഗ്നിരക്ഷാസേന ; സംഭവം വൈക്കം താലൂക്ക് ഓഫീസിലെ സബ് ട്രഷറിയിൽ
കോട്ടയം: ട്രഷറിയിലെ രണ്ടുലക്ഷം രൂപയുടെ ചെക്ക് പറന്നുപോയി വീണത് തടികൊണ്ടുള്ള കൗണ്ടറിന്റെ വിടവുള്ള ഭാഗത്ത്. രക്ഷകരായി അഗ്നിരക്ഷാസേന. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ വൈക്കം താലൂക്ക് ഓഫീസിലെ സബ് ട്രഷറിയിലായിരുന്നു സംഭവം.
ജീവനക്കാരൻ ചെക്ക് എഴുതി ക്യാഷ് കൗണ്ടറിന്റെ ട്രേയിൽ വെക്കുന്നതിനിടെ പറന്ന് തടികൊണ്ടുള്ള കൗണ്ടറിന്റെ ഇടയിലേക്ക് വീഴുകയായിരുന്നു.
ജീവനക്കാർ എടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വൈക്കം അഗ്നിരക്ഷാസേനയെ അറിയിച്ചു. സേനാ ഉദ്യോഗസ്ഥർ എത്തി തടിയുടെ വിടവ് അകത്തി ബ്ലോവർ ഉപയോഗിച്ച് കാറ്റ് അടിച്ച് ചെക്ക് പുറത്തെടുക്കുകയായിരുന്നു. ജീവനക്കാർ കൗണ്ടറിന്റെ വിടവുള്ള ഭാഗം ടേപ്പ് വെച്ച് ഒട്ടിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0