video
play-sharp-fill

തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടം; മലയാളികളായ രണ്ടുപേർക്ക് ദാരുണാന്ത്യം; ഇടിച്ചിട്ട് നിർത്താതെ രക്ഷപ്പെട്ട വാഹനം കണ്ടെത്താൻ സി.സി ടി.വി യുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു

തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടം; മലയാളികളായ രണ്ടുപേർക്ക് ദാരുണാന്ത്യം; ഇടിച്ചിട്ട് നിർത്താതെ രക്ഷപ്പെട്ട വാഹനം കണ്ടെത്താൻ സി.സി ടി.വി യുടെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശിവാലയ ഓട്ടത്തിനിടെ തമിഴ്നാട് തക്കലയിലുണ്ടായ ബൈക്കപകടത്തിൽ വെങ്ങാനൂർ , മുക്കോല സ്വദേശികളായ രണ്ട് പേർ മരിച്ചു. മുക്കോല കുഴിപ്പള്ളം ചിത്രാ ഭവനിൽ സോമരാജൻ (59 ) വെങ്ങാനൂർ പീച്ചോട്ടു കോണം രാജു നിവാസിൽ രാജു (52) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ട് മണിയോടെ ശിവാലയ ഓട്ടം പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ഇരുവരും സഞ്ചരിച്ച സ്കൂട്ടറിനെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറ്‍ ഇടിച്ചിട്ട് നിർത്താതെ രക്ഷപ്പെട്ട വാഹനം കണ്ടെത്താൻ സി.സി ടി.വി യുടെ സഹായത്തോടെ തക്കല പൊലീസ് ശ്രമം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോമരാജനും രാജുവും ഉൾപ്പെടെ എട്ടംഗ സംഘം നാല് ഇരുചക്ര വാഹനങ്ങളിലായി ശനിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് ശിവാലയ ഓട്ടത്തിന് പുറപ്പെട്ടത്.

ഒൻപതാമത്തെ ക്ഷേത്രമായ തിരുവിടക്കോടിലെ ദർശനം കഴിഞ്ഞ് പത്താമത്തെ ക്ഷേത്രമായ തിരുവാൻ കോടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു അപകടം.

ഇടിച്ചിട്ട് നിർത്താതെ പോയ വാഹനത്തിനടിയിൽപ്പെട്ട രാജുവിന്റെ തലയിൽ കൂടി ടയറുകൾ കയറിയിറങ്ങി നിലയിലായിരുന്നു. ഇടിയേറ്റ് റോഡിൽ തെറിച്ച് വീണ് തലയും കാലും തകർന്ന നിലയിലായിരുന്നു സോമരാജൻ.