video
play-sharp-fill

പിക്അപ് വാനിൽ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്നത് 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങൾ; വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ആലപ്പുഴയിൽ പിടിയിൽ

പിക്അപ് വാനിൽ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്നത് 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങൾ; വാഹനത്തിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ ആലപ്പുഴയിൽ പിടിയിൽ

Spread the love

ആലപ്പുഴ : പിക്അപ് വാനിൽ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്ന 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ.

ഡ്രൈവർ ആലപ്പുഴ ആലിശ്ശേരി വെളിമ്പറമ്പ് മുനീർ (28), അമ്പലപ്പുഴ തെക്ക് കാവുങ്കൽ പുരയിടത്തിൽ സജീർ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച കലക്ടറേറ്റിന് സമീപത്തുവെച്ച് സവാളക്കൊപ്പം 88 ചാക്കിലായി 5500 പാക്കറ്റ് പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

അതേസമയം പഴക്കച്ചവടത്തിന്‍റെ മറവിൽ ലഹരി മരുന്ന് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് ഡിആർഐ. ദക്ഷിണാഫ്രിക്കയിലുള്ള മലപ്പുറം സ്വദേശി മൻസൂർ തച്ചൻ പറമ്പിലിനെ കസ്റ്റഡിയിൽ കിട്ടാനുള്ള നീക്കങ്ങൾ തുടങ്ങി. ചോദ്യം ചെയ്യാൻ നേരിട്ട് ഹാജരായില്ലെങ്കിൽ ഇന്‍റെർപോളിന്‍റെ അടക്കം സഹായം തേടും. മൻസൂറാണ് മുഖ്യ സൂത്രധാരനെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ 80 കോടിയുടെ ഹെറോയിനുമായി വീണ്ടുമൊരു മലയാളി കൂടി മുംബൈയില്‍ ഡി ആർ ഐയുടെ പിടിയിലായി. കോട്ടയം സ്വദേശി ബിനു ജോണാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. ട്രോളി ബാഗിൽ കടത്തുകയായിരുന്ന 16 കിലോ വീര്യം കൂടിയ ഹെറോയിനാണ് പിടികൂടിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടിയ അളവിൽ ഹെറോയിൻ പിടികൂടിയത്.