മൊബൈൽ ഫോൺ നൽകി വശീകരിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു ; കേസിൽ രണ്ടുപേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

വെള്ളമുണ്ട: മൊബൈൽ ഫോൺ നൽകി വശീകരിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം കരമന സ്വദേശി സുനിൽകുമാർ (47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടർനാട് മക്കിയാട് സജീർ കോമ്പി എന്നിവരെയാണ് വെള്ളമുണ്ട പൊലീസ് അറസ്റ്റ് ചെയ്തത്.

2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോൺ നൽകി വശീകരിച്ച് കുട്ടിയെ വാടക ക്വാർട്ടേസിൽ എത്തിച്ചായിരുന്നു ലൈംഗിക അതിക്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരമായി മേൽവിലാസമില്ലാത്ത സുനിൽ കുമാറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത് ഏറെ പണിപ്പെട്ടാണ്. തിരുവനന്തപുരം സ്വദേശിയായ സുനിൽ കുമാർ ചെറുപ്പത്തിൽ നാട് വിട്ട് വ്യത്യസ്ത മേൽവിലാസത്തിൽ ജീവിച്ചു വരുകയായിരുന്നു.

മൂന്ന് കല്യാണം കഴിച്ച ശേഷം അവരെയെല്ലാം ഉപേക്ഷിച്ചാണ് വയനാട്ടിലെത്തിയത്. നവംബർ 17ന് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നിരന്തരമായ അന്വേഷണത്തിലൂടെയാണ് പ്രതി വലയിലായത്.