
സ്വന്തം ലേഖകൻ
തൃശ്ശൂര്‍: വില്ലേജ് ഓഫീസിന്റെ ഗേറ്റ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ കേസില്‍ മോഷ്ടാക്കള്‍ പിടിയില്‍.
വലക്കാവ് കുത്തൂര്‍ വീട്ടില്‍ സന്തോഷ് (47), മാടക്കത്തറ സ്രബിക്കല്‍ വീട്ടില്‍ മനോജ് (40) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
അരണാട്ടുകര വില്ലേജ് ഓഫീസിന്റെ ഗേറ്റാണ് ഇവര്‍ മോഷ്ടിച്ചത്. മാര്‍ച്ച് 27-ന് ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷ്ടിച്ച ഗേറ്റ് ചിയ്യാരത്തുള്ള ആക്രിക്കടയിലാണ് ഇവര്‍ വിറ്റത്. ഗേറ്റ് കൊണ്ടുപോകാന്‍ ഉപയോഗിച്ച പെട്ടി ഓട്ടോ പൊലീസ് പിടിച്ചെടുത്തു.
വെസ്റ്റ് എസ്.ഐ. കെ.സി. ബൈജു, എ.എസ്.ഐ. സുദര്‍ശനന്‍, സി.പി.ഒ.മാരായ അഭീഷ് ആന്റണി, സുധീര്‍, ജോസ് പോള്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.