ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്തു; കേസിൽ രണ്ടുപേർ പിടിയിൽ

Spread the love

മലപ്പുറം: പതിനഞ്ചുകാരിയെ കഞ്ചാവ് നൽകി ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ.

മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചാലിശ്ശേരി സ്വദേശി ചേരപറമ്പിൽ അജ്മൽ (23), ആലംകോട് സ്വദേശി ഷാബിൽ (22) എന്നിവരാണ് അറസ്റ്റിലായത്.

കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് പ്രതികൾ പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടിയെ പ്രതികള്‍ പരിചയപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. 2023 സെപ്റ്റംബര്‍ മാസത്തിലാണ് സംഭവം നടന്നത്.