വൻ കഞ്ചാവ് വേട്ട; കാറിൽ കടത്തിയ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ; കണ്ടെത്തിയത് ഡിക്കിയിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ്
ഒറ്റപ്പാലം: സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയിൽ കാറിൽ കടത്തിയ 30 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കാപ്പ കേസ് പ്രതി തച്ചനാട്ടുകര ചെത്തല്ലൂർ ആനക്കുഴിയിൽ ബാബുരാജ് (32), പ്രകാശ് (35) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച കാറും ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. പനമണ്ണ അമ്പലവട്ടം വായനശാല റോഡിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് ഇവർ പിടിയിലായത്. ഷൊർണൂരിൽനിന്ന് മടങ്ങുകയായിരുന്ന ഒറ്റപ്പാലം എസ്.ഐ എം. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് തോന്നിയ സംശയമാണ് കഞ്ചാവ് വേട്ടക്ക് അവസരമായത്.
അമ്പലവട്ടം ഭാഗത്തുനിന്ന് സൗത്ത് പനമണ്ണ ഭാഗത്തേക്ക് പോകുന്ന കാർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡിക്കിയിൽ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരിൽനിന്ന് ഹാറൂൺ എന്ന വ്യക്തിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നും ഇതിനായി 3.15 ലക്ഷം രൂപ കൈമാറിയതായും പിടിയിലായവർ പറഞ്ഞതായി പോലീസ് അറിയിച്ചു. പ്രതികളിൽനിന്ന് 12,500 രൂപ കണ്ടെടുത്തു.