play-sharp-fill
പരാതി പരിഹാര ഓഫീസറായി വിനയ്​ പ്രകാശ്; പുതിയ നിയമനവുമായ് ട്വിറ്റർ ഇന്ത്യ

പരാതി പരിഹാര ഓഫീസറായി വിനയ്​ പ്രകാശ്; പുതിയ നിയമനവുമായ് ട്വിറ്റർ ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യയിലെ പരാതി പരിഹാര ഓഫീസറായി വിനയ്​ പ്രകാശിനെ നിയമിച്ച് ട്വിറ്റർ. നയങ്ങളുമായ് സംബന്ധിച്ച് കേന്ദ്രസർക്കാരുമായി തർ‍ക്കം തുടരുന്നതിനിടെയാണ് പുതിയ നിയമനവുമായ് ട്വിറ്റർ രം​ഗത്ത് എത്തിയിരിക്കുന്നത്.

grievance-officer-in @ twitter.com എന്ന ഐഡിയിലൂടെ പരാതികൾ അറിയിക്കാമെന്നും ട്വിറ്റർ വ്യക്​തമാക്കി. വെബ്​സൈറ്റിലൂടെയാണ്​ ട്വിറ്റർ ഇക്കാര്യം അറിയിച്ചത്​.


ഇന്ത്യൻ വിവരസാ​ങ്കേതിക നിയമപ്രകാരം ട്വിറ്ററിന്​ ലഭിക്കുന്ന പരാതികളെ കുറിച്ച്​ കമ്പനി എല്ലാ മാസവും റിപ്പോർട്ട്​ തയാറാക്കണം. പരാതികളിൽ എടുത്ത നടപടികളും ഇതിൽ വ്യക്​തമാക്കണം. ഇത്തരം കാര്യങ്ങൾ ഇനി ചെയ്യേണ്ടത്​ പരാതി പരിഹാര ഓഫീസറായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ്​ 26 മുതൽ ജൂൺ 25 വരെ ലഭിച്ച പരാതികളുടെ വിവരങ്ങളും കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്​. അക്കൗണ്ട്​ വെരിഫിക്കേഷൻ, അക്കൗണ്ട്​ ആക്​സസ്​, അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെ സംബന്ധിച്ചാണ്​ കൂടുതൽ പരാതികൾ ലഭിച്ചിരിക്കുന്നതെന്നും ട്വിറ്റർ അറിയിച്ചു.

റസിഡന്റ് ഗ്രീവൻസ് ഓഫീസറെ നിയമിക്കാൻ എട്ട് ആഴ്ചയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

ഉദ്യോഗസ്ഥരുടെ നിയമനത്തിന് സർക്കാർ സമയം നൽകിയിട്ടും നിയമങ്ങൾ പാലിക്കാത്ത നടപടിക്കെതിരെ ഹൈക്കോടതി ട്വിറ്ററിനെ വിമർശിച്ചിരുന്നു. ഇന്ത്യയിൽ ലൈസൻസ് ഓഫീസ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനിയെന്നും അറിയിച്ചിരുന്നു.