ഒരു വെറൈറ്റി ട്വിസ്റ്റര്‍ തയ്യാറാക്കി നോക്കിയാലോ? ഏവര്‍ക്കും ഇഷ്ട്ടപ്പെടുന്ന സിമ്പിള്‍ റെസിപ്പി ഇതാ

Spread the love

കോട്ടയം: ഒരു വെറൈറ്റി ട്വിസ്റ്റർ തയ്യാറാക്കാം. ഈ സിംപിള്‍ റെസിപ്പി ഏവർക്കും ഇഷ്ട്ടപ്പെടും എന്നതില്‍ സംശയം വേണ്ട. വീട്ടിലേയ്ക്ക് പെട്ടെന്ന് എത്തുന്ന അതിഥികള്‍ക്കോ അല്ലെങ്കില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ലഘുഭക്ഷണം അല്‍പ്പം വ്യത്യസ്തമാക്കാനും ഇത് ട്രൈ ചെയ്തു നോക്കൂ.

ചേരുവകള്‍

പച്ചകായ
മൈദ
കോണ്‍ഫ്ലോർ
അരിപ്പൊടി
വറ്റല്‍മുളക്
ഉപ്പ്
കുരുമുളകുപൊടി
വെള്ളം
എണ്ണ
ചാട്മസാല
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് പച്ചക്കായ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നടുവെ മുറിക്കാം. ശേഷം തീരെ കട്ടി കുറച്ച്‌ നീളത്തില്‍ അരിഞ്ഞെ് ഈർക്കിലോ അല്ലെങ്കില്‍ ടൂത്ത്പിക്കോ ഉപയോഗിച്ച്‌ നടുവേ കോർത്തെടുക്കാം. ഒരു ബൗളിലേയ്ക്ക് കാല്‍ കപ്പ് കോണ്‍ഫ്ലോർ, കാല്‍ കപ്പ് അരിപ്പൊടി, ഒന്നര ടീസ്പൂണ്‍ മുളുകുപൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്‍പ്പം വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കാം. മുറിച്ചെടുത്ത കായ കഷ്ണങ്ങള്‍ ഇതില്‍ മുക്കിയെടുക്കാം. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച്‌ ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മാവില്‍ മുക്കിയ കായ കഷ്ണങ്ങള്‍ വറുത്തെടുക്കാം. പുറമേ അല്‍പം ചാട്മസാല ചേർത്ത് ചൂടോടെ കഴിച്ചു നോക്കൂ.