കടുവാക്കുളത്തെ ഇരട്ടസഹോദരങ്ങളുടെ ആത്മഹത്യ; നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; കോവിഡ് കാലത്തും ജപ്തി നടപടികള്‍ എടുക്കുന്നത് ഗൗരവകരമായ വിഷയം; സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ ബാങ്ക് എടുത്തില്ലെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍

കടുവാക്കുളത്തെ ഇരട്ടസഹോദരങ്ങളുടെ ആത്മഹത്യ; നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; കോവിഡ് കാലത്തും ജപ്തി നടപടികള്‍ എടുക്കുന്നത് ഗൗരവകരമായ വിഷയം; സര്‍ഫാസി നിയമപ്രകാരമുള്ള നടപടികള്‍ ബാങ്ക് എടുത്തില്ലെന്ന് സഹകരണമന്ത്രി വിഎന്‍ വാസവന്‍

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളായ നസീര്‍, നിസാര്‍ എന്നിവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ബാങ്കിന്റെ ജപ്തി ഭീഷണി കാരണമുള്ള ആത്മഹത്യയാണിതെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മണിപ്പുഴയിലെ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്നാണ് ഇരുവരും 13 ലക്ഷം രൂപം വായ്പ എടുത്തത്. പലിശ അടക്കം 19 ലക്ഷം രൂപയാണ് തിരിച്ചടക്കേണ്ടത്. പാവങ്ങളെ ബാങ്ക് കുടുക്കിലാക്കിയെന്നും
ഇത് ഗൗരവകരമായ വിഷയമാണെന്നും കോവിഡ് കാലത്തും ജപ്തി നടപടികള്‍ക്ക് സാഹചര്യമുണ്ടെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇരട്ട സഹോദരങ്ങളുടെ മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും സര്‍ഫാസി നിയമ പ്രകാരമുള്ള നടപടികള്‍ ബാങ്ക് എടുത്തില്ലെന്നും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ മറുപടി നല്‍കി.

രാവിലെ ഒരു മകന് കാപ്പിയുമായി മുറിയിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയില്‍ കാണുന്നത്. അമ്മയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടിയശേഷമാണ് രണ്ടാമത്തെ മകനും ആത്മഹത്യചെയ്തതായി കണ്ടത്.

മുന്‍പ് നാട്ടകത്ത് താമസിച്ചിരുന്ന ഇവര്‍ മൂന്ന് വര്‍ഷം മുന്‍പാണ് കടുവാക്കുളത്ത് താമസത്തിന് വന്നത്. ക്രെയിന്‍ സര്‍വീസ് ഉടമ മരിച്ചതോടെ ഇവര്‍ക്ക് ജോലി നഷ്ടപ്പെടുകയും മറ്റ് ജോലികള്‍ ചെയ്ത് ജീവിക്കുകയുമായിരുന്നു. ലോക്ഡൗണില്‍ കൂലിപ്പണിയും കുറഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധി കടുത്തത്.