video
play-sharp-fill
ഉപരി പഠനത്തിന് ചേരണം;  നാലുമാസം പ്രായമായ ഇരട്ടകുട്ടികളെ ഉപേക്ഷിച്ച് യുവതി  സ്വന്തം വീട്ടിലേയ്ക്ക് പോയി

ഉപരി പഠനത്തിന് ചേരണം;  നാലുമാസം പ്രായമായ ഇരട്ടകുട്ടികളെ ഉപേക്ഷിച്ച് യുവതി  സ്വന്തം വീട്ടിലേയ്ക്ക് പോയി

സ്വന്തം ലേഖകൻ

കൊല്ലം: ഉപരി പഠനത്തിന് ചേരണമെന്ന് പറഞ്ഞ് നാലുമാസം പ്രായമാമുള്ള ഇരട്ട ആൺകുട്ടികളെ ഭർത്താവിന്റെ വീട്ടിൽ ഉപേക്ഷിച്ച് യുവതി സ്വന്തം വീട്ടിലേയ്ക്ക് പോയി. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഞ്ചാലുംമൂട് ശിശുവികസ ഓഫീസറുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ കുട്ടികളെ കൊല്ലം ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.

പനയം ചോനംചിറ സുമൻ ഭവനിൽ ആരവ്, അഥർവ് എന്നിവരെയാണ് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്കു മുന്നിൽ ഹാജരാക്കിയത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. മാസം തികയാതെ പ്രസവിച്ച കുട്ടികൾ മൂന്നു മാസം എസ്എടി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം രണ്ടു ആഴ്ച മുൻപാണ് വീട്ടിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തനിക്കു ഉപരിപഠനത്തിനു ചേരണമെന്ന് അറിയിച്ച് യുവതി കുട്ടികളെ ഉപേക്ഷിച്ച് കൊട്ടാരക്കരയിലെ വീട്ടിലേക്കു പോവുകയായിരുന്നു. കുട്ടികൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്നും യുവതിക്കെതിരെ നിയമ നടപടി സ്വീകരിക്കാനുമാണ് അധികൃതരുടെ തീരുമാനം.