കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ കൊലപാതകം; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും കണ്ടെത്താനാകാതെ പൊലീസ്

Spread the love

കോഴിക്കോട്:വയോധിക സഹോദരിമാരുടെ കൊലപാതകത്തിൽ പ്രതിയായ ഇളയ സഹോദരൻ പ്രമോദിനെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും പ്രതിയെ കുറിച്ച് സൂചനയില്ല. സഹോദരിമാർ മരിച്ചത് ശ്വാസം മുട്ടിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

video
play-sharp-fill

ഇരുവരെയും പരിചരിക്കാൻ കഴിയാത്തതിനാൽ സഹോദരൻ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടു താഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്.

ഫറോക്ക് പാലം ജങ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനമായി കണ്ടത്. ആ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group