പ്രണയം നടിച്ച് യുവതിയുടെ നഗ്നചിത്രം കൈക്കലാക്കി, തങ്ങളെ വിവാഹം കഴിച്ചില്ലെങ്കിൽ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണി: ഇരട്ട സഹോദരങ്ങൾ അറസ്റ്റിൽ

Spread the love

 

നിലമ്പൂർ: പ്രണയം നടിച്ച് വീഡിയോ കോൾ വഴി യുവതിയുടെ നഗ്‌നചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ഇരട്ട സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. കാളികാവ് അഞ്ചച്ചവടി കാണാഞ്ചേരി സ്വദേശികളായ ഹസൈനാർ (21), ഹുസൈൻ (21) എന്നിവരാണ് എടക്കര പോലീസ് അറസ്റ്റ് ചെയ്തത്.

 

നിലമ്പൂർ ചന്തക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്നതിനിടയിലാണ് യുവതിയെ പരിചയപ്പെട്ടത്. ഹസൈനാരാണ് യുവതിയോട് ആദ്യം പ്രണയം നടിച്ചത്. തുടർന്ന് സഹോദരങ്ങൾ വയനാട് ചുള്ളിയോട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിനിടയിൽ ഹുസൈനുമായും യുവതി പരിചയത്തിലായി.

 

തുടർന്ന് ഹുസൈനും യുവതിയോട് മൊബൈൽ ഫോൺ വഴി പ്രണയാഭ്യർഥന നടത്തി. പിന്നീട് സഹോദരങ്ങൾ ചേർന്ന് യുവതിയെ പ്രലോഭിപ്പിച്ച് വീഡിയോ കോൾ വഴി നഗ്‌നചിത്രം പകർത്തുകയായിരുന്നു. തങ്ങളെ വിവാഹം കഴിച്ചില്ലെങ്കിൽ സുഹൃത്തുക്കൾക്കും വീട്ടുകാർക്കും നഗ്ന വീഡിയോ അയച്ചുകൊടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവതി ബന്ധത്തിൽനിന്ന് പിൻമാറി. ഇതിന്റെ വിരോധത്തിലാണ് നഗ്നദൃശ്യം പ്രചരിപ്പിച്ചത് .മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group