ട്വന്റി 20 ലോകകപ്പില്‍ വീണ്ടും അട്ടിമറി; അയര്‍ലന്‍ഡിനെ 12 റണ്‍സിന് വീഴ്ത്തി കാനഡ

ട്വന്റി 20 ലോകകപ്പില്‍ വീണ്ടും അട്ടിമറി; അയര്‍ലന്‍ഡിനെ 12 റണ്‍സിന് വീഴ്ത്തി കാനഡ

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും അട്ടിമറി.

ടെസ്റ്റ് സ്റ്റാറ്റസ് ഉള്ള ഫുള്‍ മെമ്പര്‍ ടീമായ അയര്‍ലന്‍ഡിനെ 12 റണ്‍സിന് കാനഡയാണ് തോല്‍പ്പിച്ചത്. 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഐറിഷ് പോരാട്ടം 12 റണ്‍സ് അകലെ 125 റണ്‍സില്‍ ഒതുങ്ങി.

കഴിഞ്ഞ ദിവസം യുഎസ്‌എ പാകിസ്ഥാനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കോര്‍: കാനഡ 137-7 (20), അയര്‍ലന്‍ഡ് 125-7 (20)

138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡ് ഒരു ഘട്ടത്തില്‍ 12.3 ഓവറില്‍ 59ന് ആറ് എന്ന പരിതാപകരമായ നിലയിലായിരുന്നു. ഏഴാം വിക്കറ്റില്‍ മാര്‍ക്ക് അഡയിര്‍ 34(24), ജോര്‍ജ് ഡോക്‌റെല്‍ 30*(23) സഖ്യം നേടിയ 62 റണ്‍സ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്.

ഓപ്പണര്‍മാരായ ആന്‍ഡ്രൂ ബാല്‍ബര്‍ണി 17(19), ക്യാപ്റ്റന്‍ പോള്‍ സ്റ്റര്‍ലിംഗ് 9(17) ലോര്‍ക്കന്‍ ടക്കര്‍ 10(15) ഹാരി ടെക്ടര്‍ 7(5) എന്നിവരടങ്ങിയ മുന്‍നിര അമ്പേ പരാജയപ്പെട്ടു.