ട്വന്റി- 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം.ജേക്കബിനെതിരെ പ്രതിഷേധം: മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞു

Spread the love

കൊച്ചി: എറണാകുളത്ത് ട്വന്റി- 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിനെതിരെ പ്രതിഷേധം.

video
play-sharp-fill

വോട്ട് രേഖപ്പെടുത്തിയ ശേഷം ബൂത്തിന് സമീപത്ത് വെച്ച്‌ സംസാരിച്ചെന്ന് ആരോപിച്ച്‌ യുഡിഎഫും എല്‍ഡിഎഫുമാണ് പ്രതിഷേധിക്കുന്നത്.
മാധ്യമങ്ങളോട് സംസാരിക്കുന്നത് പ്രതിഷേധക്കാര്‍ ഇടപെട്ട് തടഞ്ഞു.

കിഴക്കമ്പലം പഞ്ചായത്ത് വിലങ്ങ് സെന്റ് മേരീസ് പള്ളി ബൂത്തിലാണ് സംഭവം.
തെരഞ്ഞെടുപ്പില്‍ ട്വന്റി- 20ക്ക് ലഭിക്കുന്ന വമ്പിച്ച ജനപിന്തുണ സിപിഎമ്മും കോണ്‍ഗ്രസും ഭയക്കുന്നുവെന്നും അതുകൊണ്ട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് അവരെന്നും സാബു മാധ്യമങ്ങളോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പരാജയഭീതി കൊണ്ട് ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ് ഇരുമുന്നണികളും. നിരീക്ഷണ ക്യാമറകള്‍ വേണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നടപ്പായില്ല.’

ഇക്കുറിയും ട്വന്റി- 20 മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പ് വിധി എന്തായാലും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.