അഞ്ചാം ട്വന്‍റി-20യും ജയിച്ച്‌ ഇന്ത്യ; അവസാന ഓവറില്‍ ഓസ്ട്രേലിയയെ എറിഞ്ഞൊതുക്കി നേടിയത് ആറ് റണ്‍സ് ജയം; ആവേശ ജയവും 4-1ന് പരമ്പരയും സ്വന്തമാക്കി ഇന്ത്യ

Spread the love

ബംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്‍റി-20യിലും ഇന്ത്യക്ക്‌ വിജയ തിളക്കം.

video
play-sharp-fill

ആവേശകരമായ പോരാട്ടത്തില്‍ അവസാന ഓവറില്‍ ആറ് റണ്‍സിനാണ് ഇന്ത്യൻ ജയം. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

ആ ഓവര്‍ എറിഞ്ഞ അര്‍ഷദീപ് സിംഗ് മൂന്ന് റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആവേശ ജയവും 4-1ന് പരമ്പരയും സ്വന്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 37 പന്തില്‍ രണ്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 53 റണ്‍സ് നേടിയ ശ്രേയസ് അയ്യറിന്‍റെ ഇന്നിംഗ്സാണ് പോരാടാനുള്ള സ്കോറില്‍ എത്തിച്ചത്.

വിക്കറ്റ് കീപ്പര്‍ ബാറ്ററായ ജിതേഷ് ശര്‍മ 16 പന്തില്‍ 24 റണ്‍സ് നേടി. 21 പന്തില്‍ 31 റണ്‍സ് നേടിയ അക്സര്‍ പട്ടേല്‍, ശ്രേയസ് അയ്യറിനൊപ്പം ആറാം വിക്കറ്റില്‍ 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

ഓസ്ട്രേലിയയ്ക്കുവേണ്ടി ഓപ്പണര്‍ ട്രാവിസ് ഹെഡ് (18 പന്തില്‍ 28) സ്ഫോടനാത്മക തുടക്കമാണ് കുറിച്ചത്. ഹെഡ്, ആരോണ്‍ ഹാര്‍ഡ്‌ലി (ആറ്) എന്നിവരെ പുറത്താക്കി രവി ബിഷ്ണോയ് ഓസ്ട്രേലിയയെ പ്രതിരോധത്തിലാക്കി. ബെൻ മക്ഡെര്‍മോത്തിന്‍റെ (36 പന്തില്‍ 54) അര്‍ധസെഞ്ചുറിക്ക് ഓസ്ട്രേലിയയെ ജയത്തിലെത്തിക്കാൻ സാധിച്ചില്ല.