video
play-sharp-fill

ച്യവനപ്രാശ ലേഹ്യം പോലെയുള്ള സാധനമാണോ നവോത്ഥാനം?; മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പ്; ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍

ച്യവനപ്രാശ ലേഹ്യം പോലെയുള്ള സാധനമാണോ നവോത്ഥാനം?; മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പ്; ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ട്വന്റി-ട്വന്റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍. ട്വന്റി ട്വന്റി എറണാകുളത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ മത്സരിക്കുകയാണ്. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ കേരളത്തില്‍ ആകെ സജീവമാകുമെന്നാണ് വിചാരിക്കുന്നത്. അങ്ങനെയെങ്കില്‍ താന്‍ അതില്‍ പ്രവര്‍ത്തിക്കുമെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.

മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങള്‍ തട്ടിപ്പാണെന്നും കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മോഡലെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഇന്ന് നടക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്നാണ് വിവരം. എല്ലാ സംഘടിത മതങ്ങളും അതിശക്തമായി തമ്മിലടിക്കുകയാണ്. അതാണോ മതനിരപേക്ഷതയെന്ന് ശ്രീനിവാസന്‍ ചോദിച്ചു. നവോത്ഥാനത്തിന് നില്‍ക്കണമെന്നൊന്നും താന്‍ പറയുന്നില്ല.കാരണം എനിക്കറിയില്ല നവോത്ഥാനം എന്താണെന്ന്. ചവനപ്രാശം ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനം എന്നും അദ്ദേഹം ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നത്തുനാട് മണ്ഡലത്തിലെ നാലു പഞ്ചായത്തുകളില്‍ ഭരണം നേടിയ ട്വന്റി- ട്വന്റി എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇത്തവണ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹത്തിലെ എല്ലാ തുറകളിലുമുളള വ്യക്തികള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടാകുമെന്നും ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പ്രഖ്യാപിച്ചിട്ടുണ്ട്.