ട്വന്‍റി20യുടെ കോട്ടയില്‍ ഇടിച്ചുകയറി യുഡിഎഫ്; നാല് പഞ്ചായത്തുകളില്‍ രണ്ടിടത്ത് യുഡിഎഫിന് വൻ മുന്നേറ്റം

Spread the love

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളില്‍ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം.

video
play-sharp-fill

കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വിന്‍റി20യാണ് ലീഡ് ചെയ്യുന്നത്.

കുന്നത്തുനാടില്‍ ഏഴു സീറ്റുകളിലേക്ക് ട്വിന്‍റി 20 ഒതുങ്ങി. കുന്നത്തുനാടില്‍ 17 ഇടങ്ങളില്‍ യുഡിഫ് ആണ് ലീഡ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴുവന്നൂര്‍ പഞ്ചായത്തില്‍ ഏഴു സീറ്റുകളില്‍ യുഡിഎഫ് ആണ് മുന്നേറുന്നത്. ഇവിടെ മൂന്ന് സീറ്റില്‍ മാത്രമാണ് ട്വിന്‍റി 20യുടെ മുന്നേറ്റം.ട്വന്‍റിി20 ഭരിക്കുന്ന ഐക്കരനാട് പഞ്ചായത്തില്‍ 10വാർഡുകള്‍ ട്വന്‍റി20 ജയിച്ചു. കിഴക്കമ്പലത്ത് 17 സീറ്റുകളില്‍ ട്വന്‍റി 20 ആണ് മുന്നേറുന്നത്.