നെതര്‍ലന്‍ഡ്‌സിനെതിരെ ടോസ് നേടി ഇന്ത്യ; ഇന്നിറങ്ങുന്നത് പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെ; ഇന്ന് ജയിച്ചാല്‍ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക്; പ്ലെയിംഗ് ഇലവന്‍ അറിയാം

Spread the love

സ്വന്തം ലേഖകന്‍

സിഡ്‌നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12ലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ടോസ് നേടി ഇന്ത്യ. മഴ മൂലം ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം വൈകിയതിനാല്‍ ഇതേ ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്‌സ് മത്സരത്തിന്റെ ടോസ് വൈകിയിരുന്നു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മത്സരത്തില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വിയുടെ ക്ഷീണവുമായാണ് നെതര്‍ലന്‍ഡ്‌സ് ഇറങ്ങുന്നത്. മുന്നോട്ടുള്ള സാധ്യതകള്‍ സജീവമാക്കാന്‍ ടീമിന് വിജയം അനിവാര്യമാണ്. ഗ്രൂപ്പില്‍ ഓരോ ജയം നേടിയ ഇന്ത്യക്കും ബംഗ്ലാദേശിനും രണ്ട് വീതം പോയന്റാണുള്ളത്. റണ്‍റേറ്റ് നോക്കുമ്പോള്‍ ബംഗ്ലാദേശാണ് മുന്നില്‍. ദക്ഷിണാഫ്രിക്കയുടെ സിംബാബ് വേക്കെതിരായ ആദ്യ മത്സരം മഴകാരണം ഉപേക്ഷിച്ചതിനാല്‍ അവര്‍ മൂന്നാം സ്ഥാനത്താണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടം കൈയന്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിന് പകരം ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയും ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തും അന്തിമ ഇളവനില്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ടീം മാനേജ്‌മെന്റ് തയാറായില്ല. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് നെതര്‍ലന്‍ഡ്‌സും ഇറങ്ങുന്നത്.

99 ശതമാനം ജയിച്ച കളി തോല്‍ക്കാന്‍ കാരണം ബാബറിന്റെ ആ രണ്ട് മണ്ടത്തരങ്ങളെന്ന് മുന്‍ പാക് പേസര്‍ഇതേ ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 200ന് മുകളില്‍ സ്‌കോര്‍ അടിച്ചിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ബംഗ്ലാദേശിനാകട്ടെ 100 കടക്കാനെ കഴിഞ്ഞുള്ളു. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം തോറ്റാണ് നെതര്‍ലന്‍ഡ്‌സ് രണ്ടാം പോരാട്ടത്തിനിറങ്ങുന്നതെങ്കില്‍ പാക്കിസ്ഥാനെതിരെ അവസാന പന്തില്‍ നേടിയ ആവേശജയത്തിന്റെ കരുത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് ഉയരാനാവും. രണ്ട് കളികളില്‍ മൂന്ന് പോയന്റുള്ള ദക്ഷിണാഫ്രിക്കയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്.

നെതര്‍ലന്‍ഡ്‌സ് പ്ലേയിംഗ് ഇലവന്‍: Vikramjit Singh, Max ODowd, Bas de Leede, Colin Ackermann, Tom Cooper, Scott Edwards(w/c), Tim Pringle, Logan van Beek, Shariz Ahmad, Fred Klaassen, Paul van Meekeren.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh.Last Updated Oct 27, 2022, 12:47 PM IST