കിവീസിനെ നിലംപരിശാക്കി ഇന്ത്യ; ജയം 10 ഓവര്‍ ബാക്കി നില്‍ക്കെ; ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ

Spread the love

ഗുവാഹത്തി: ന്യൂസിലാന്‍ഡിനെതിരായ ട്വന്റി 20 പരമ്പര 3-0ന് സ്വന്തമാക്കി ഇന്ത്യ.

video
play-sharp-fill

രണ്ട് മത്സരങ്ങള്‍ അവശേഷിക്കെയാണ് ഇന്ത്യയുടെ നേട്ടം.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യം 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.

അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ അഭിഷേക് ശര്‍മ്മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ പുറത്താകാതെ നിന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നത്തെ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായത് ആരാധകരെ കടുത്ത നിരാശരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായി. 0(1) താരത്തെ മാറ്റ് ഹെന്റി ക്ലീന്‍ ബൗള്‍ഡ് ആക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ 28(13) ആണ് പുറത്തായ മറ്റൊരു ബാറ്റര്‍.

അഭിഷേക് ശര്‍മ്മ 68*(20), സൂര്യകുമാര്‍ യാദവ് 57*(26) എന്നിവര്‍ 102* റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. അഭിഷേക് ഏഴ് ഫോറും അഞ്ച് സിക്‌സും പായിച്ചപ്പോള്‍ നായകന്റെ ബാറ്റില്‍ നിന്ന് ആറ് ഫോറും മൂന്ന് സിക്‌സറുകളും പിറന്നു.