video
play-sharp-fill

ട്വന്റി 20 ചെറിയ കളിയല്ല…! ജനകീയ മുന്നണി മുഖ്യധാരയിലേക്ക് : സാബു ജേക്കബ് കേരളത്തിന്റെ കെജ്‌രിവാളായി മാറുമോ..?

ട്വന്റി 20 ചെറിയ കളിയല്ല…! ജനകീയ മുന്നണി മുഖ്യധാരയിലേക്ക് : സാബു ജേക്കബ് കേരളത്തിന്റെ കെജ്‌രിവാളായി മാറുമോ..?

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞടുപ്പ് ഫലത്തെ ജനകീയ കൂട്ടായ്മയായ ട്വന്റി 20 യുടെ വിജയമായി ചേർത്ത് വായിക്കാനാവും. സാമ്പത്തികശാസ്ത്രത്തിൽ ബിരുദധാരിയും ഈ യുവ വ്യവസായിയുമായ സാബു ജേക്കബ് ബിസിനസ്സിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയത് അഞ്ചു വർഷം മുൻപ് സംശയത്തോടെയും ആശങ്കയുമാണ് കേരള രാഷ്ട്രീയം ഉറ്റുനോക്കിയത്.

കിഴക്കമ്പലം എന്ന ഗ്രാമത്തിൽ എന്തോ വിപ്ലവം നടത്താനിറങ്ങിയ ബിസിനസുകാരന്റെ കൈ പൊള്ളിക്കഴിയുമ്പോൾ താനേ നിർത്തിക്കൊള്ളും എന്നാണ് ഇടതു വലതു മുന്നണികളും ബിജെപി മുന്നണിയും കരുതിയത്. എന്നാൽ അഞ്ചു വർഷത്തിനിപ്പുറം സംശയത്തോടെ നോക്കിയവർ അദ്ദേഹത്തെയും സംഘത്തെയും അത്ഭുതത്തോടെ നോക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഴക്കമ്പലം മോഡൽ ഒരു ട്രെന്റ് സെറ്ററായി മാറുമ്പോൾ കേരളത്തിനും ഒരു അരവിന്ദ് കെജ്രിവാളിനെ കിട്ടുകയാണോ എന്ന് താൽക്കാലികമായി എങ്കിലും മോഹിക്കുകയാണ് രാഷ്ട്രീയ അണികൾ. ”അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങളും കാണും , വിശദംശങ്ങൾ പിന്നാലെ അറിയിക്കാം ” , ഈ വാക്കുകൾ കേരളത്തിലെ ജനങ്ങൾക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല.

 

കിഴക്കമ്ബലം കൂട്ടായ്മ മത്സരിച്ച നാലു പഞ്ചായത്തിലും വിജയം തങ്ങളുടെ കളത്തിലേക്ക് വെട്ടിയിട്ടപ്പോൾ അവർ മത്സരിച്ച ബ്ലോക്ക്, ജില്ലാ പഞ്ചായത്തു സീറ്റുകളിലും എതിരാളികൾക്ക് അടിനില തെറ്റുകയായിരുന്നു. ചെല്ലാനത്തു രൂപം കൊണ്ട മറ്റൊരു രാഷ്ട്രീയതര കൂട്ടായമായ മറ്റൊരു ട്വന്റി 20 യും ആദ്യ മത്സരത്തിൽ എട്ടു സീറ്റ് നേടി പ്രധാന പ്രതിപക്ഷമായിരിക്കുകയാണ് . തലനാരിഴക്കാണ് ഇവർക്ക് പഞ്ചായത്തു ഭരണം നഷ്ടമായത് .

കൊച്ചി കോർപറേഷനിൽ ഇതേ മാതൃകയിൽ രംഗത്ത് വന്ന വി ഫോർ കൊച്ചി കൂട്ടായ്മ അനേകം സീറ്റുകളിൽ നിർണായക ശക്തി ആയി മാറിയപ്പോൾ ഉറപ്പായ ഭരണ ഭൂരിപക്ഷമാണ് ഇടതിനും വലതിനും നഷ്ടമായത്. ഇതിന്റെ ഫലമോ സ്വതന്ത്ര സ്ഥാനാര്ത്ഥിയായി വിജയിച്ച വിമതരുടെ കാലുപിടിച്ചു നടക്കുകയാണ് ഇടത് വലത് രാഷ്ട്രീയ പാർട്ടികൾ.

ഇതെല്ലം വക്തമാക്കുന്നത് ഇടത്-വലത് രാഷ്ട്രീയ പാർട്ടികൾക്ക് ബദലായി ഒരു സംവിധാനം രൂപപ്പെടുകയാണെന്നാണ്.എന്നാൽ ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു കൈകഴുകാൻ പഴയ പോലെ രാഷ്ട്രീയ നേതാക്കൾ തയ്യാറായേക്കുമെകിലും ട്വന്റി 20 യും വി ഫോർ കൊച്ചിയും ഓ ഐ ഓ പിയും ഒക്കെ ചേരുന്ന മാറ്റത്തിന്റെ കാറ്റാണ് രാഷ്ട്രീയ കേരളത്തിൽ ഇപ്പോൾ വീശി തുടങ്ങിയിരിക്കുന്നതെന്നാണ് സൂചിപ്പിക്കുന്നത്.