
പന്ത്രണ്ടുകാരിയെ അശ്ലീല വീഡിയോ കാട്ടിയ അദ്ധ്യാപിക സ്വവർഗപ്രേമിയെന്ന് സൂചന: പെൺകുട്ടിയുടെ അമ്മയെയും കടന്നു പിടിച്ചതായി പരാതി; അദ്ധ്യാപികയ്‌ക്കെതിരെ കൂടുതൽ പരാതികൾ; ഇവരുടെ മൊബൈൽ ഫോണിൽ നിറയെ സ്വവർഗ വീഡിയോകൾ
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: കളിസ്ഥലത്തു വച്ചു പന്ത്രണ്ടുകാരിയ്ക്കു അശ്ലീല വീഡിയോ കാട്ടിയ അദ്ധ്യാപിക സ്വവർഗപ്രേമിയെന്നു റിപ്പോർട്ട്. ഇവരുടെ മൊബൈൽ ഫോണിൽ നിറയെ സ്വവർഗ പ്രണയത്തിന്റെ അശ്ലീല വീഡിയോകളാണെന്നും പൊലീസ് പറയുന്നു. ഈ പെൺകുട്ടിയുടെ മാതാവിനെ കടന്നു പിടിച്ച ഇവർ നേരത്തെ മുതൽ തന്നെ പ്രശ്‌നക്കാരിയായിരുന്നതായാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തു വരുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വെഴുപ്പൂർ അമ്പലക്കുന്ന് ലീലാമണിയെ(35) ചോദ്യം ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്ത വിവരം പുറത്ത് വരികയും ചെയ്തതോടെയാണ് ഇവരുടെ കൂടുതൽ ബന്ധങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തു വന്നിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് വീടിനു സമീപത്തെ കളിസ്ഥലത്ത് എത്തിയ പന്ത്രണ്ടുകാരിയെ ഇവർ അശ്ലീല വീഡിയോ കാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതിനിടെയാണ് പെൺകുട്ടിയുടെ അമ്മയോടും ഇവർ ഇതേ രീതിയിലുള്ള സമീപനം തന്നെയാണ് സ്വീകരിച്ചിരുന്നതെന്നു വ്യക്തമായത്.
അശ്ലീല ചുവയുള്ള പരാമർശങ്ങളോടെ പെൺകുട്ടിയുടെ അമ്മയെ സമീപിച്ചിരുന്ന ഇവർ പല തവണ ഇവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ചു നേരത്തെ ഇവർ ആരോടും പറഞ്ഞിരുന്നില്ല. എന്നാൽ, മകൾക്കു നേരെയും ഇത്തരം ആക്രമണം ഉണ്ടായതോടെയാണ് വീട്ടമ്മ ഇപ്പോൾ തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മകളുടെ പരാതിയിൽ പോക്‌സോ ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് ഇപ്പോൾ പെൺകുട്ടിയുടെ അമ്മ അടക്കമുള്ളവർ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനിടെ പൊലീസ് അദ്ധ്യാപികയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സ്വവർഗ പ്രണയവുമായി ബന്ധപ്പെട്ട നൂറുകണക്കിന് അശ്ലീല വീഡിയോകൾ ഇവരുടെ മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ സ്‌കൂളിലെ താൽക്കാലിക അധ്യാപികയായി ജോലി നോക്കി വരികയായിരുന്ന ഇവർ വീടിന് അരികിലുള്ള കളിസ്ഥലത്ത് എത്തി വിദ്യാർത്ഥിനിയെ മാറ്റി നിർത്തി ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ചു കൊടുക്കുകയായിരുന്നു. പെൺകുട്ടി നൽകിയ പരാതിയിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.
പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകൾ ശേഖരിച്ച ശേഷമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ ലീലാമണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.