കോട്ടയം ടിവിപുരം പഞ്ചായത്ത് സിഡിഎസിൻ്റെ 26-ാം വാർഷികാഘോഷം സി.കെ. ആശ എം എൽ എ ഉദ്ഘാടനം ചെയ്തു: റാലിയിലെ വൻ ജനപങ്കാളിത്തം ശ്രദ്ധേയമായി.

Spread the love

വൈക്കം : ടിവിപുരം പഞ്ചായത്ത് സിഡിഎസിൻ്റെ 26-ാം വാർഷികാഘോഷം കുടുംബശ്രീ അംഗങ്ങളുടെ വൻ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ആഘോഷത്തിനു മുന്നോടിയായി നടത്തിയ റാലിയിൽ നൂറുകണക്കിനു വനിതകൾ അണിചേർന്നു.

തുടർന്നു കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജിയുടെ അധ്യക്ഷതയിൽ നടന്ന വാർഷികാഘോഷം സി.കെ.ആശ എം എൽ എ ഉദ്ഘാടനം ചെ.യ്തു. കുടുംബശ്രീ കേരളത്തിൽ സ്ത്രീ ശക്തീകരണത്തിനും സ്ത്രീകളുടെ

ആത്മവിശ്വാസവും അഭിമാനബോധവും വർധിപ്പിക്കാനും സഹായിച്ചതായി സി.കെ. ആശ എംഎൽഎ അഭിപ്രായപ്പെട്ടു. വൈക്കംബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്
എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെമ്പർ സെക്രട്ടറി കെ. ജെ. മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ സി ഡി എസ് അംഗങ്ങളെ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി.കെ. ശ്രീകുമാർ ആദരിച്ചു.

ജില്ലാമിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ.ദിവാകർ കുടുംബശ്രീ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർ എം.കെ. റാണിമോൾ, പഞ്ചായത്ത് അംഗങ്ങളായ സെബാസ്റ്റ്യൻ ആൻ്റണി, കവിതാറെജി,എ.കെ. അഖിൽ, ടി. എ.തങ്കച്ചൻ, ലേവിച്ചൻകാട്ടേത്ത് , സിനിഷാജി, സി.ഡി.എസ്. ചെയർപേഴ്‌സൺ ആശ അഭിഷേക് തുടങ്ങിയവർ പ്രസംഗിച്ചു.