ലഹരി വാങ്ങാനെത്തിയത് മാലിദ്വീപുകാർ, പിടികൂടിയത് 6.360 കിലോ ഹാഷിഷ് ഓയിൽ ; വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ കടത്തി കൊണ്ടുവന്ന് വില്പനയ്ക്ക് ശ്രമിച്ച പ്രതികൾക്ക് 28 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

Spread the love

തിരുവനന്തപുരം : വാണിജ്യ അളവിൽ ഹാഷിഷ് ഓയിൽ വിൽപ്പന നടത്തിയ കേസിലെ പ്രതികൾക്ക് 28 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.

video
play-sharp-fill

തമിഴ്നാട് തൂത്തുകുടി നാലാം തെരുവിൽ ഭൂപാലരായർപൂരം വീട്ടിൽ ആന്റണി റോസാരി റൊണാൾഡോ(45), ഇടുക്കി തങ്കമണി പാണ്ടിപ്പാറ മണിച്ചിറയ്ക്കൽ വീട്ടിൽ ബിനോയ് തോമസ് (50), ഇടുക്കി തങ്കമണി കാൽവരിമൗണ്ട് തോണ്ടിപ്പറമ്പ് എട്ടാം മൈൽ പാണ്ടിപ്പാറ ടി.എൻ.ഗോപി (74) എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ.പി.അനിൽകുമാർ ശിക്ഷിച്ചത്.

നെർക്കോട്ടികിസ് വകുപ്പ് പ്രകാരം 28 വർഷം വീതം കഠിനതടവും രണ്ട് ലക്ഷം രൂപ വീതം പിഴയും, പിഴ ഒടുക്കാത്ത പക്ഷം ഒരു വർഷം വീതം കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം അട്ടക്കുളങ്ങര ബൈപ്പാസ് റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയ്ക്ക് സമീപത്തുവച്ച് മാലിദ്വീപുകാർക്ക് കൈമാറുന്നതിനായി കൊണ്ടുവന്ന 6.360 കിലോ ഹാഷിഷ് ഓയിലുമായി തിരുവനന്തപുരം എക്സൈസ് സർക്കിൾ ആയിരുന്ന ടി.അനികുമാറിൻ്റെ (റിട്ടയേർഡ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ) നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

 

തുടർന്ന് തിരുവനന്തപുരം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ എൻഫോഴ്സ്മെന്റ് ആയിരുന്ന എ ആർ സുൽഫിക്കർ (ജോയിന്റ് എക്‌സൈസ് കമ്മിഷണർ Rtd)പ്രതികൾക്ക് എതിരെ 180 ദിവസത്തിനുള്ളിൽ കമ്പ്ലൈന്റ് ഫയൽ ചെയ്യുകയും. ഒന്നും രണ്ടും പ്രതികൾ 6 വർഷമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞു വരികയുമായിരുന്നു, മൂന്നാം പ്രതിക്ക് 5 കൊല്ലത്തിനു ശേഷം താത്കാലിക ജാമ്യം ലഭിച്ചിരുന്നു.

 

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെയും 48 തൊണ്ടിമുതലുകളും 91 രേഖകളും ഹാജരാക്കി വിസ്തരിച്ചു, പ്രതിഭാഗത്തുനിന്നും 17 സാക്ഷികളെയും 15 കൂടുതൽ രേഖകളും മാർക്ക് ചെയ്തു.കോടതി നേരിട്ട് 11 രേഖകളും പരിശോധിച്ചു.

 

വിചാരണവേളയിൽ, പ്രതികളെ കട്ടപ്പനയിൽ നിന്ന് അനധികൃതമായി അറസ്റ്റ് ചെയ്തു കേസിൽ ഉൾപ്പെടുത്തിയതാണെന്ന് തെളിയിക്കുന്നതിന് വേണ്ടി പ്രതിഭാഗം സിസിടിവി ഫൂട്ടേജ് അടക്കം ഹാജരാക്കുകയും ചെയ്തു.

 

കേസിൽ മൂന്നാം പ്രതിയുടെ ഭാര്യയെയും മാധ്യമപ്രവർത്തകരെയും രണ്ടാം പ്രതിയേയും പ്രതിഭാഗം സാക്ഷികളായി വിസ്തരിക്കുകയും ചെയ്തു.

 

പ്രതികളെ അറസ്റ്റ് ചെയ്യുന്ന സമയം പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും ഈ കൃത്യത്തിൽ ഉൾപ്പെട്ട 6,72,500/ രൂപയും കേസിലേക്ക് കണ്ടു കെട്ടണം എന്നുള്ള പ്രോസിക്യൂഷൻ വാദം കോടതി ശരി വയ്ക്കുകയും, കൂടാതെ ഈ കേസിൽ പിടിക്കപ്പെടേണ്ട പ്രതികളെ കുറിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ കണ്ടെടുത്ത തൊണ്ടിമുതലായ ഹാഷിഷ് ഓയിലുകൾ സൂക്ഷിക്കുവാനും കോടതി ഉത്തരവായി.

പ്രോസിക്യുഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി ജി റെക്സ് അഭിഭാഷകരായ സി പി രെഞ്ചു, ജി ആർ ഗോപിക, പി ആർ ഇനില രാജ് എന്നിവർ ഹാജരായി.