
തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്നുപിടിച്ചു; സിസിടിവി ദൃശ്യങ്ങളും പുറത്ത്
സ്വന്തം ലേഖിക
തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം.
സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന കുട്ടികളെ ബൈക്കിലെത്തിയ യുവാവ് കടന്ന് പിടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കവടിയാറിന് സമീപം പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ ആള്‍ ബൈക്ക് സമീപത്ത് ഒതുക്കിയ ശേഷമാണ് കുട്ടികളെ കയ്യേറ്റം ചെയ്യതത്.
അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. നാല് ദിവസം മുൻപാണ് സംഭവമുണ്ടായത്. അന്ന് തന്നെ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെന്നും അന്വേഷണം നടക്കുകയായിരുന്നുവെന്നുവെന്നാണ് പൊലീസ് അറിയിച്ചതെന്നും പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞു.
സിസിടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ ദൃശ്യങ്ങളുണ്ടെങ്കിലും പ്രതിയിലേക്ക് എത്താനായിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ക്ലാസുകള്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന പരിസരപ്രദേശങ്ങളില്‍ സ്ട്രീറ്റ് ലൈറ്റുകളില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.