തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട് കുത്തിത്തുറന്ന് വൻ മോഷണം ; 40 പവൻ സ്വര്‍ണവും 5000 രൂപയും നഷ്ട്ടപ്പെട്ടു

Spread the love

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ വീട് കുത്തിതുറന്ന് വൻ കവർച്ച. നെല്ലനാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ അപ്പുക്കുട്ടൻ പിള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്.

40 പവനും 5000 രൂപയും നഷ്ടപ്പെട്ടു. ഇന്ന് പുലർച്ചെയായിരുന്നു മോഷണം. വീട്ടുകാർ ഉറങ്ങിക്കിടക്കുന്നതിനിടെ അടുക്കള വാതില്‍ കമ്ബിപ്പാര ഉപയോഗിച്ച്‌ കുത്തിത്തുറന്നാണ് മോഷ്‌ടാവ് വീടിനുള്ളില്‍ കയറിയത്. ശേഷം മുകളിലത്തെ നിലയിലെ മുറിയില്‍ അലമാരയ്‌ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്‌ടിക്കുകയായിരുന്നു. അപ്പുക്കുട്ടൻ പിള്ളയും ഭാര്യയും മകനും മരുമകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ഈ വീട്ടിലാണ് താമസിക്കുന്നത്. ഇവരെല്ലാം താഴത്തെ നിലയിലാണ് കിടക്കുന്നത്. ഇക്കാര്യങ്ങളെല്ലാം അറിയുന്ന ആളാകണം മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം.

ശബ്‌ദം കേട്ട് അപ്പുക്കുട്ടൻ പിള്ളയുടെ മരുമകള്‍ എത്തിയപ്പോഴേക്കും ഒരു നിഴല്‍ മാത്രമാണ് കണ്ടത്. തുടർന്ന് മറ്റുള്ളവരെ വിളിച്ചുണർത്തി നോക്കിയപ്പോള്‍ കമ്ബിപ്പാരയും പണം സൂക്ഷിച്ചിരുന്ന കവറും സ്വർണം വച്ചിരുന്ന ബാഗും അടുത്തുള്ള പറമ്ബില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group