ഫ്ലാറ്റിന്റെ പതിനാറാമത്തെ നിലയില്‍ നിന്നും 14കാരൻ വീണ് മരിച്ചു; ആത്മഹത്യ ആണെന്ന് പ്രാഥമിക നിഗമനം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് 14 കാരൻ ഫ്ലാറ്റില്‍ നിന്നും വീണ് മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രീകാര്യം സ്വദേശി പ്രണവാണ് ചെങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചത്. കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രണവ്.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് 14 കാരൻ വീണത്. പ്രണവിന്‍റെ മുത്തച്ഛൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ ആള്‍താമസം ഇല്ലായിരുന്നു.

സ്കൂള്‍ വിട്ട് വീട്ടില്‍ പോകാതെ ഫ്ലാറ്റിലെത്തി താക്കോല്‍ വാങ്ങി മുന്നിലത്തെ വാതില്‍ പൂട്ടി താഴേക്ക് ചാടുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്.