play-sharp-fill
സ്വന്തമായി നിർമ്മിച്ച പുൽക്കൂട്ടിൽ ദീപാലങ്കാരം നടത്തുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

സ്വന്തമായി നിർമ്മിച്ച പുൽക്കൂട്ടിൽ ദീപാലങ്കാരം നടത്തുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വന്തമായി നിർമ്മിച്ച പുൽക്കൂടിൽ ദീപാലങ്കാരം നടത്തുന്നതിനിടെ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു. തിരുവനന്തപുരം കാരമൂട് കരിമരം മിച്ചഭൂമി കോളനിയിൽ സുനിൽ ആശ ദമ്പതികളുടെ മകൻ സുജിത്ത് (13) ആണ് മരിച്ചത്. അയൽവാസിയാണ് സുജിത്ത് ഷോക്കേറ്റ് കിടക്കുന്നതു കണ്ടത്. തുടർന്ന് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

വെള്ളറട വേലായുധപ്പണിക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണു സുജിത്ത്. സുജിത്തിന്റെ പിതാവും മാതാവും ഒപ്പമില്ലായിരുന്നു. മുത്തശിയോടൊപ്പമായിരുന്നു താമസം. ഇവർ തൊഴിലുറപ്പു പണിക്കു പോയിരിക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. മുൻ വർഷങ്ങളിലും പുൽക്കൂട് നിർമ്മാണത്തിനിടെ രണ്ട് കുട്ടികൾക്ക് ഷോക്കേറ്റിരുന്നു. കൃത്യം വീട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ കുട്ടികൾ രക്ഷപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകരുതലുകൾ വേണം….

വൈദ്യൂതി ഉപയോഗിച്ചുള്ള നിർമ്മാണങ്ങളിൽ കൂടുതൽ സുരക്ഷകൾ ഉറപ്പു വരത്തേണ്ട് അത്യാവശ്യമാണ്. വൈദ്യുതി ബന്ധിപ്പിക്കുമ്പോൾ കൃത്യമാണോ എന്ന് പരിശോധിക്കുക. മെയിൻ സ്വിച്ച് ഓഫാക്കിയതിന് ശേഷം മാത്രം കണക്ഷൻ കൊടുക്കാൻ പാടുള്ളു. കൈകളിൽ ഗ്ലൗസ് ഇടുന്നത് അപകടമുണ്ടാകുന്നത് കുറയ്ക്കാൻ സാധിക്കു. നല്ലയിനം വയറുകളാണോ ഇതിനായി ഉപയോഗിക്കുന്നതെന്ന് ഉറപ്പു വരുത്തുക. വീട്ടുകാരോ മറ്റ് സുഹൃത്തുക്കളോ വീട്ടിൽ ഉള്ളപ്പോൾ മാത്രം പരീക്ഷണം

ചെയ്യുക.