
കോടികള്‍ മുടക്കി നിര്‍മ്മിച്ച കാട്ടാക്കട- നെയ്യാര്‍ ഡാം റോഡില്‍ ഗര്‍ത്തം; രൂപപ്പെട്ടത് ഒരാള്‍ക്ക് സുഖമായി ഇറങ്ങാവുന്ന കുഴി
സ്വന്തം ലേഖിക
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോടികള്‍ മുടക്കി നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡില്‍ ഗര്‍ത്തം.
കാട്ടാക്കട- നെയ്യാര്‍ ഡാം റോഡിലാണ് തകരാര്‍. വീരണക്കാവ് പാലത്തിന് സമീപമാണ് ഗര്‍ത്തം രൂപപ്പെട്ടിരിക്കുന്നത്. ഒരാള്‍ക്ക് ഇറങ്ങാവുന്ന ആഴത്തിലാണ് ഗര്‍ത്തം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൈപ്പ് ലെയിനിന് വേണ്ടി വെട്ടിപ്പൊളിച്ച റോഡിയാരിന്നു ഇത്. പിന്നിട് മണ്ണിട്ട് മുടി പൊതുമരാമത്ത് വകുപ്പ് മുകളില്‍ ടാറിങ് നടത്തിയതുമാണ്. എന്നാല്‍ അശാസ്ത്രീയമായി കുഴി മൂടിയതും ഇത് തിരിച്ചറിയാതെ വകുപ്പ് ഇതിന് മുകളില്‍ കൂടി ടാറിട്ടതുമാണ് ഗര്‍ത്തം രീപപ്പെടാനുള്ള കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ആഴ്ചകള്‍ക്കു മുന്‍പാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടന്നിരുന്ന റോഡില്‍ അറ്റകുറ്റപണികളും പിന്നാലെ ടാറിങ്ങും ആരംഭിച്ചത്. ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാന്‍ തക്ക ആഴത്തിലുള്ള ഗര്‍ത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത് അകട സാധ്യത കൂട്ടുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിലൂടെ പോകുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം റോഡ് കുഴി പ്രശ്നത്തില്‍ പൊതുമരമാത്ത് വകുപ്പിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ തകരാറും കണ്ടെത്തിയിരിക്കുന്നത്.