play-sharp-fill
മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കല്ലേറ്; പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

മേയര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി; രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കല്ലേറ്; പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം.

പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയര്‍ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കോര്‍പ്പറേഷന്‍ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എയാണ് കോര്‍പറേഷന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്‌തത്. ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയായിരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഒരാഴ്‌ചയിലധികമായി തലസ്ഥാനത്ത് പ്രതിഷേധം നടക്കുകയാണ്.