
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു.
ജില്ലയിലെ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന് എല്ലാ പൗരന്മാരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കലക്ടർ പറഞ്ഞു. ജില്ലയില്‍ 440 പുതിയ ബൂത്തുകള്‍ ഉള്‍പ്പെടെ ആകെ 3173 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. 124 മാതൃകാ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്.
ബൂത്തുകളില്‍ വോട്ടർമാർക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏർപ്പെടുത്തും. 85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും കിടപ്പ് രോഗികള്‍ക്കും ഹോം വോട്ടിംഗ് സംവിധാനം ഏർപ്പെടുത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൊബൈല്‍ പോളിംഗ് ടീമിന്റെ സഹായത്തോടെയാണ് ഹോം വോട്ടിംഗ് സാധ്യമാക്കുന്നത്. കിടപ്പുരോഗികളായ 24,000 പേരാണ് വോട്ടേഴ്സ് ലിസ്റ്റിലുള്ളത്.
അഞ്ച് സംയോജിത ബോർഡർ ചെക്ക് പോസ്റ്റുകള്‍ ഇലക്ഷന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഇതില്‍ സിസിടിവി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തി.



