
തിരുവനന്തപുരത്ത് ഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ക്ക് ഗുണ്ടാ സംഘങ്ങളുമായി വഴിവിട്ട ബന്ധം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ഉടൻ
സ്വന്തം ലേഖിക
തിരുവനന്തപുരം: ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുണ്ടാ സംഘങ്ങളുമായി വഴിവിട്ട ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്.
ഡിവൈഎസ്പി ഉള്‍പ്പടെ പേരെടുത്താണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓം പ്രകാശ് ഉള്‍പ്പടെയുള്ള ഗുണ്ടാ സംഘങ്ങള്‍ വീണ്ടും സജീവമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കഴിഞ്ഞ ഞായറാഴ്ച പാറ്റൂരില്‍ ഓംപ്രകാശിന്റെ ഗുണ്ടാസംഘം മുട്ടട സ്വദേശി നിഥിനെയും സംഘത്തെയും വെട്ടിയത്.
ഈ ഏറ്റുമുട്ടലിൻ്റെ പിന്നാമ്പുറം അന്വേഷണവുമായി ബന്ധപ്പെട്ടാണ് പൊലീസും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ടിൻ്റെ പുതിയ വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
ആക്രമണത്തില്‍ വെട്ടേറ്റ നിഥിൻ്റെ സംഘവുമായി പൊലീസുകാര്‍ക്ക് അടുപ്പമുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. രണ്ട് ഡിവൈഎസ്പിയും ഒരു സിഐയും അടങ്ങിയ സംഘം നിഥിൻ്റെ ക്വട്ടേഷന്‍ ടീമിനെ സഹായിക്കുന്നുണ്ടെന്നാണ് വിവരം.
മദ്യപാനത്തിനടക്കം പലയിടത്തായി ഇവര്‍ ഒത്തുകൂടിയിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു. ഇതിനിടയില്‍ പാറ്റൂര്‍ കേസില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ഓം പ്രകാശ് നിര്‍ദേശം നല്‍കിയതായി ഉറപ്പിച്ചു. സാമ്പത്തിക തര്‍ക്കവും ബിനാമി ഇടപാടുകളുമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പേട്ട പൊലീസ് കണ്ടെത്തിയതായി വ്യക്തമാക്കി.