
തിരുവനന്തപുരം: ട്രെയിനിന് അടിയില്‍ പരിശോധന നടത്തുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു.
ട്രെയിൻ ഗാർഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
തിരുവനന്തപുരം ചിറയിൻകീഴാണ് സംഭവം. പെട്ടെന്നു ട്രാക്കില്‍ കമിഴ്ന്നു കിടന്നതിനാലാണ് 2 കോച്ചുകള്‍ കടന്നു പോയെങ്കിലും അദ്ഭുതകരമായി ഗാർഡ് രക്ഷപ്പെട്ടത്.
തിരുവനന്തപുരം കുണ്ടമണ്‍കടവ് സ്വദേശിനി ടി.കെ. ദീപയാണ് വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്കു പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ കോച്ചിനടിയില്‍ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്റ്റേഷനിലെ ജീവനക്കാരാണു കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ചിറയിൻകീഴില്‍ നിർത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിന് അടിയിലേക്ക് ഇറങ്ങി. പരിശോധനയ്ക്ക് ഇടയില്‍ ട്രെയിൻ മുന്നോട്ട് എടുക്കുകയായിരുന്നു.
പെട്ടെന്നു ട്രാക്കില്‍ കമിഴ്ന്നു കിടന്നതുമൂലമാണ് ദീപയ്ക്ക് ജീവൻ രക്ഷിക്കാനായത്. ഇതിനിടയില്‍ വോക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാൻ ദീപ ശ്രമിച്ചിരുന്നതായും കണ്ടുനിന്നവർ പറഞ്ഞു. ആളുകള്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെയാണ് ട്രെയിൻ നിർത്തിയത്. സ്റ്റേഷനിലെ ഗേറ്റ് കീപ്പർ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്.



