video
play-sharp-fill

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംആര്‍ഐ യൂണിറ്റിലെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി;  ചികിത്സയിലുള്ള ആളല്ല മരിച്ചതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംആര്‍ഐ യൂണിറ്റിലെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചികിത്സയിലുള്ള ആളല്ല മരിച്ചതെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ എംആര്‍ഐ യൂണിറ്റിലെ ശുചിമുറിയില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. കുടപ്പനക്കുന്ന് സ്വദേശിയായ 35കാരന്‍ കണ്ണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

എംആര്‍ഐ യൂണിറ്റിലെ ശുചിമുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ ചെയ്തയാള്‍ ചികിത്സയിലുള്ള ആളല്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുന്‍പ് യൂറോളജി വാര്‍ഡില്‍ രോഗി ആത്മഹത്യ ചെയ്തിരുന്നു. കൊല്ലം കുളത്തുപ്പുഴ സ്വദേശി മുരളീധരന്‍ ആണ് മരിച്ചത്. കൂട്ടിരിപ്പുകാര്‍ ഉറങ്ങുന്നതിനിടെ ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലായിരുന്നു മുരളീധരനെ കണ്ടെത്തിയത്.