യാത്രക്കാര്‍ക്ക് ആശ്വാസം! തിരുവനന്തപുരം – മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ സര്‍വീസുകള്‍ നീട്ടി; സമയത്തില്‍ മാറ്റം

Spread the love

തിരുവനന്തപുരം: വടക്കൻ കേരളത്തിലുള്ള യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിനിന്റെ (06163, 06164) സര്‍വീസുകള്‍ റെയില്‍വേ നീട്ടി.

ആറ് സര്‍വീസുകള്‍ കൂടിയാണ് പ്രഖ്യാപിച്ചത്. അതേസമയം, സമയത്തില്‍ മാറ്റമുണ്ട്. നേരത്തേ യാത്രാതിരക്ക് കണക്കിലെടുത്താണ് തിരുവനന്തപുരം- മംഗളൂരു സ്‌പെഷ്യല്‍ ട്രെയിൻ ഏർപെടുത്തിയിരുന്നത്.

14 സെക്കന്‍ഡ് ക്ലാസ് കോച്ചുകളുണ്ടാകും. തിരുവനന്തപുരം നോര്‍ത്ത്- മംഗളൂരു ജങ്ഷന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ജൂണ്‍ 16, 23, 30 തിങ്കളാഴ്ചകളില്‍ സർവീസ് നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മംഗളൂരു- തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ജൂണ്‍ 17, 24, ജൂലൈ ഒന്ന് ചൊവ്വാഴ്ചകളിലുമാണ് സര്‍വീസ് നടത്തുക.