
തിരുവനന്തപുരം : കാരേറ്റ് – ആറാം താനത്ത് വാഹനാപകടത്തില്‍ പരുക്കേറ്റ സ്ത്രീ മരിച്ചു. കല്ലറ മീതൂർ വയലില്‍കട സ്വദേശി റഹ്‌മാബീഗമാണ് (റഹ്മത്ത്-78) ആണ് മരിച്ചത്.
ഇവരുടെ ഇരുകാലിലൂടെയും ടിപ്പറിന്റെ ടയർ കയറി ഇറങ്ങിയിരുന്നു. രാവിലെ കല്ലറയില്‍ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറി ബേക്കറിയിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം.
ബേക്കറിയുടെ മുന്നില്‍ നിന്നവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവിടെ നിർത്തിയിട്ട സ്‌കൂട്ടറിലും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ലോറി ഇടിച്ചുകയറിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group