video
play-sharp-fill

Saturday, May 17, 2025
HomeMainഏറ്റവും കുറഞ്ഞ സമയത്തില്‍ വേഗത്തിൽ യാത്ര ; തിരുവനന്തപുരം- കട്ടപ്പന കെഎസ്‌ആർടിസി മിന്നല്‍ ബസ് ;...

ഏറ്റവും കുറഞ്ഞ സമയത്തില്‍ വേഗത്തിൽ യാത്ര ; തിരുവനന്തപുരം- കട്ടപ്പന കെഎസ്‌ആർടിസി മിന്നല്‍ ബസ് ; ഇരു നഗരങ്ങള്‍ക്കും ഇടയില്‍ കോട്ടയം ഉൾപ്പെടെ വെറും മൂന്ന് സ്റ്റോപ്പുകൾ മാത്രം ; ദീർഘദൂര യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ജില്ലകളിലെ പ്രധാന നഗരത്തില്‍ ഒരു സ്റ്റോപ്പ് എന്ന വിധത്തില്‍ ചുരുക്കം സ്റ്റോപ്പുകള്‍ മാത്രമാണ് കെഎസ്‌ആർടിസി മിന്നല്‍ ബസ് സർവീസുകള്‍ക്കുള്ളത്. ദീർഘദൂര യാത്രക്കാരുടെ പ്രിയപ്പെട്ട ബസ്.

തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് വിവിധ ഭാഗങ്ങളിലേക്കായി മിന്നല്‍ ബസുകള്‍ സർവീസ് നടത്തുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് തിരുവനന്തപുരം- കട്ടപ്പന കെഎസ്‌ആർടിസി മിന്നല്‍. തിരുവനന്തപുരത്ത് നിന്ന് ഏറ്റവും കുറഞ്ഞ സമയത്തില്‍ കട്ടപ്പനയിലേക്കും തിരികെയും വരേണ്ടവർക്ക് ഈ ബസിനെ ആശ്രയിക്കാം. മുൻകൂട്ടി നിശ്ചയിച്ച ചുരുക്കം ചില ബസ് സ്റ്റേഷനുകളിലല്ലാതെ കയറുകയില്ലെന്നതിനാല്‍ അനാവശ്യമായി സമയം പോവുകയുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം -കട്ടപ്പന കെഎസ്‌ആർടിസി മിന്നല്‍

തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി 11.55 ന് പുറപ്പെടുന്ന കട്ടപ്പന- തിരുവനന്തപുരം കെ എസ് ആർ ടി സി മിന്നല്‍ സൂപ്പർ ഡീലക്സ് എയർ ബസ് (2355TVMKTP)രാവിലെ ആറ് മണിക്ക് കട്ടപ്പനയില്‍ എത്തും. വെറും ആറ് മണിക്കൂറും ആറ് മിനിറ്റുമാണ് യാത്രയ്ക്ക് വേണ്ടിവരുന്ന സമയം. തിരുവനന്തപുരം, കൊട്ടാരക്കര,, കോട്ടയം, തൊടുപുഴ, ചെറുതോണി വഴിയാണ് ബസ് പോകുന്നത്. ₹431 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങള്‍, വാരാന്ത്യങ്ങള്‍ തുടങ്ങിയ സമയങ്ങളില്‍ നിരക്കില്‍ വർധനവ് ഉണ്ടായേക്കാം.

തിരുവനന്തപുരത്ത് നിന്ന് ബസ് എടുത്താല്‍ നാലാമത്തെ സ്റ്റോപ്പാണ് കട്ടപ്പന. അതായത്, ഇരു നഗരങ്ങള്‍ക്കും ഇടയില്‍ വെറും മൂന്ന് സ്റ്റോപ്പ് മാത്രമാണുള്ളത്. കൊട്ടാരക്കര, കോട്ടയം, തൊടുപുഴ എന്നിവയാണവ.

തിരുവനന്തപുരം -23:55 PM

കൊട്ടാരക്കര – 01:05 AM

കോട്ടയം -02:40 AM

തൊടുപുഴ -03:50 AM

കട്ടപ്പന -06:00 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.

കട്ടപ്പന -തിരുവനന്തപുരം കെഎസ്‌ആർടിസി മിന്നല്‍

കട്ടപ്പനയില്‍ നിന്ന് എന്നാ ദിവസവും രാത്രി 10.30 ന് പുറപ്പെടുന്ന കെ എസ് ആർ ടി സി മിന്നല്‍ സൂപ്പർ ഡീലക്സ് എയർ ബസ് (2230KTPTVM)പിറ്റേന്ന് രാവിലെ 4.15 ന് തിരുവനന്തപുരത്ത് എത്തും. കട്ടപ്പന – തൊടുപുഴ – കോട്ടയം – കൊട്ടാരക്കര – തിരുവനന്തപുരം റൂട്ടിലാണ് യാത്ര.

കട്ടപ്പന -10:30 PM

തൊടുപുഴ – 112:45 AM

കോട്ടയം – 101:55 AM

കൊട്ടാരക്കര – 1 03:20 AM

തിരുവനന്തപുരം – 1 04:45 AM എന്നിങ്ങനെയാണ് സ്റ്റോപ്പും അവിടെയെത്തുന്ന സമയവും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments