തിരുവനന്തപുരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ ജോലിയവസരം; 35,400 രൂപ തുടക്ക ശമ്പളം; അപേക്ഷ ഡിസംബര്‍ 14 വരെ

Spread the love

തിരുവനന്തപുരം: സി.ഐ.എസ്.ആറിന്റെ ഭാഗമയ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന നാഷണല്‍ ഇൻസ്റ്റിറ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജി (CSIR-NIIST)യില്‍ ജോലി നേടാൻ അവസരം.നിസ്റ്റ് പുതുതായി സെക്യൂരിറ്റി ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുള്ളത്.

video
play-sharp-fill

താല്‍പര്യമുള്ളവർക്ക് ഡിസംബർ 14 വരെ ഓണ്‍ലൈൻ അപേക്ഷ നല്‍കാം.

തസ്തികയും ഒഴിവുകളും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.എസ്.ഐ.ആർ നിസ്റ്റില്‍ സെക്യൂരിറ്റി ഓഫീസർ.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,400 രൂപയ്ക്കും 1,12,400 രൂപയ്ക്കുമിടയില്‍ ശമ്പളം ലഭിക്കും.

പ്രായപരിധി

28 വയസ് വരെ പ്രായമുള്ളവർക്കാണ് അവസരം. വിമുക്ത ഭടൻമാർക്ക് നിലവിലുള്ള സർക്കാർ സംവരണം അനുസരിച്ച്‌ ഇളവുകള്‍ ലഭിക്കും.

യോഗ്യത

ആർമിയിലെ JCO (ജൂനിയർ കമ്മീഷൻഡ് ഓഫീസർ) അല്ലെങ്കില്‍ മറ്റ് പാരാമിലിട്ടറി സേനകളിലെ തത്തുല്യ റാങ്കിലുള്ള വിമുക്ത ഭടൻ ആയിരിക്കണം. സുരക്ഷ ജോലികളില്‍ അഞ്ച് വർഷത്തെ എക്സ്പീരിയൻസ്.

ഹിന്ദിയിലും ഇംഗ്ലീഷിലും പരിജ്ഞാനമുള്ളവർക്കും, കമ്പ്യൂട്ടർ പരിജ്ഞാനം, ആധുനിക അഗ്നിശമന സംവിധാനങ്ങള്‍, വാച്ച്‌ ആൻഡ് വാർഡ് സുരക്ഷാ നിരീക്ഷണ സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അറിവുള്ളവർക്കും മുൻഗണനയുണ്ട്.

അപേക്ഷ ഫീസ്

500 രൂപയാണ് അപേക്ഷ ഫീസ്. SC/ST/വിമുക്തഭടൻ/വനിതാ ഉദ്യോഗാർത്ഥികള്‍ക്കും CSIR-ലെ സ്ഥിരം ജീവനക്കാർക്കും അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല.

തിരഞ്ഞെടുപ്പ്

രണ്ട് ഘട്ടങ്ങളിലായിട്ടാണ് സെലക്ഷൻ നടപടികള്‍. സ്കില്‍/ഫിസിക്കല്‍, പേഴ്സണാലിറ്റി അസസ്മെന്റ് ടെസ്റ്റുകള്‍ സ്റ്റേജ് വണ്ണില്‍ ഉള്‍പ്പെടുന്നു. ശേഷം കോമ്ബറ്റീറ്റീവ് റിട്ടണ്‍ എക്സാമിനേഷൻ ഉള്‍പ്പെടുന്ന രണ്ടാം ഘട്ട സെലക്ഷനും നടത്തും.

100 മാർക്കിന്റെ ചോദ്യങ്ങളടങ്ങിയ പരീക്ഷയാണ് നടക്കുക. കോംപ്രിഹെൻഷൻ – 25 മാർക്ക്റിപ്പോർട്ട് റൈറ്റിംഗ് – 25 മാർക്ക്സെക്യൂരിറ്റി റെഗുലേഷൻസ്, ഫയർ ഫൈറ്റിംഗ് തുടങ്ങിയവ – 25 മാർക്ക്ജനറല്‍ അവയർനസ് – 25 മാർക്ക്.2 മണിക്കൂർ ആയിരിക്കും പരീക്ഷയുടെ ദെെർഘ്യം.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവർക്ക് CSIR-NIIST-ന്റെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം. നവംബർ 15 മുതല്‍ ഡിസംബർ 14 വരെയാണ് അപേക്ഷ കാലാവധി. ഓണ്‍ലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ എല്ലാ സർട്ടിഫിക്കറ്റുകളുടെയും (വിദ്യാഭ്യാസ യോഗ്യത, മാർക്ക് ഷീറ്റുകള്‍, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകള്‍, ജനനത്തീയതി തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖ, ബാധകമെങ്കില്‍ ജാതി/EWS സർട്ടിഫിക്കറ്റ്, അപേക്ഷാ ഫീസ് രസീത്) സ്കാൻ ചെയ്ത കോപ്പികള്‍ അപ്ലോഡ് ചെയ്യണം.

അപേക്ഷ: https://www.niist.res.in