play-sharp-fill
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം…! വര്‍ക്ക് ഷോപ്പിന് മുന്നിലെ ആറ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; ആക്രമണം ഗുണ്ടാക്കുടിപ്പകയുടെ ഭാഗമായിട്ടെന്ന് പൊലീസ്

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം…! വര്‍ക്ക് ഷോപ്പിന് മുന്നിലെ ആറ് വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു; ആക്രമണം ഗുണ്ടാക്കുടിപ്പകയുടെ ഭാഗമായിട്ടെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം.

ചാക്കയില്‍ സാബുവെന്നയാളിൻ്റെ വർക്ക് ഷോപ്പിന് മുന്നില്‍ പാർക്ക് ചെയ്തിരുന്ന ആറു വാഹനങ്ങളാണ് അടിച്ചുപൊട്ടിച്ചത്.
രണ്ടു ദിവസം മുമ്ബുണ്ടായ ഏറ്റുമുട്ടലിന്റെ തുടർച്ചയായാണ് ആക്രണമെന്നാണ് പേട്ട പൊലീസ് പറയുന്നത്.

രണ്ടു ദിവസ മുൻപ് ഉത്സാഘോഷത്തിനിടെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ സംഘർഷമുണ്ടായി. നിരവധിക്കേസുകളില്‍ പ്രതിയായ മുരുകനെയും സംഘത്തെയും ഒരുകൂട്ടമാളുകള്‍ മർദ്ദിച്ചു. ഗുണ്ടാക്കുടിപ്പകയുടെ ഭാഗമായിട്ടായിരുന്നു ആക്രണമെന്ന് പൊലീസ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വധശ്രമത്തിന് കേസെടുത്ത പൊലീസ് ആറുപേരെ റിമാൻഡ് ചെയ്തു. മുരുകൻ ഇപ്പോഴും ചികിത്സയിലാണ്.

പ്രതികളുടെ സുഹൃത്താണ് ചാക്കയില്‍ വർക്കഷോപ്പ് നടത്തുന്ന സാബു. ഇന്ന് പുലർച്ചയാണ് വർക്കഷോപ്പിന് മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ല് തകർത്തതായി കണ്ടത്. വർക്ക് ഷോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ക്രയിനിൻെറ ചില്ലും തകർത്തിട്ടുണ്ട്.

ആദ്യമുണ്ടായ സംഘത്തിന്റെ തുടർച്ചയാണിതെന്ന സംശയിക്കുന്നതായി പൊലീസ് പറയുന്നു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.