‘അനുവാദമില്ലാത്ത വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരരുത്’: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത നിയന്ത്രണവുമായി പ്രസിഡന്‍റ് കെ ജയകുമാര്‍

Spread the love

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ കടുത്ത നിയന്ത്രണവുമായി പ്രസിഡന്റ് കെ. ജയകുമാര്‍.

video
play-sharp-fill

പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുവാദം ഇല്ലാതെ ഒരു വിഷയവും ബോര്‍ഡ് യോഗത്തില്‍ വരാന്‍ പാടില്ലെന്ന് ഉത്തരവിറക്കി. അതിനിടെ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്‌പോട്ട് ബുക്കിങിന്റെ എണ്ണം തീരുമാനിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.

ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളുടെ ശീര്‍ഷകം മാത്രമാണ് ഇതുവരെ അജണ്ടയായി പ്രസിഡണ്ടിനും മെമ്പര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുന്നത്. ഏതു വിഷയമാണോ ചര്‍ച്ച ചെയ്യേണ്ടത് അതിന് പ്രസിഡന്റിന്റെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടാണ് പുതിയ നിയന്ത്രണങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്റ് അംഗീകരിക്കുന്ന വിഷയങ്ങളില്‍ വിശദമായ കുറിപ്പ് അജണ്ടയായി നല്‍കണം. അജണ്ടയിലെ വിഷയങ്ങള്‍ മുന്‍കൂട്ടി അറിയാതെ പോകുന്നത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്നാണ് കെ. ജയകുമാര്‍ ഉത്തരവില്‍ തന്നെ സൂചിപ്പിച്ചിട്ടുള്ളത്.