
മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധനെ മർദിച്ച സംഭവം; പ്രതി അറസ്റ്റിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന വൃദ്ധനെ മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ഓട്ടോ ഡ്രൈവറായ പെരുങ്കൂർ സ്വദേശി വാഹിദിനെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്.
ദേവന്‍ എന്നയാള്‍ക്കാണ് മര്‍ദനമേറ്റത്. കന്യാകുളങ്ങര മുസ്ലിം ജമാഅത്തിന് മുൻവശത്തുവെച്ച് ചൊവ്വാഴ്ചയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്. ഇതോടെ സംഭവത്തില്‍ വട്ടപ്പാറ പോലീസ് കേസെടുത്തു.
മര്‍ദിക്കാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ വൃദ്ധന്റെ സഹോദരന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Third Eye News Live
0