തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പർ തട്ടിപ്പ്; രണ്ട് താത്കാലിക ജീവനക്കാരെ നീക്കി; കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലും കെട്ടിട നമ്പര്‍ തട്ടിപ്പ്.

നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കണ്ടെത്തല്‍. സംഭവത്തില്‍ നഗരസഭയിലെ രണ്ട് താത്കാലിക ഡാറ്റാ എന്‍ട്രി ജീവനക്കാരെ നീക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് കോര്‍പ്പറേഷനിലും കെട്ടിട നമ്പര്‍ ക്രമക്കേട് നടന്നിരുന്നു. നാല് ലക്ഷം രൂപ കൈക്കൂലിവാങ്ങി ഇടനിലക്കാര്‍ വഴിയാണ് കെട്ടിട നമ്പര്‍ തരപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ആദ്യമാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം. വന്‍ തട്ടിപ്പാണ് കോര്‍പറേഷനില്‍ നടന്നത്.

സെക്രട്ടറിയുടെ പാസ് വേര്‍ഡ് ചോര്‍ത്തിയാണ് പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നമ്പര്‍ നല്‍കിയത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കോര്‍പറേഷന്‍ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വ്യാജ രേഖ നിര്‍മ്മാണം, ഐ ടീ വകുപ്പുകള്‍ എന്നിവ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.