
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ സ്ഥിരം സമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലർ ആർ ശ്രീലേഖയുടെ വോട്ട് അസാധുവായി.
ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടർന്നാണ് ശ്രീലേഖയുടെ വോട്ട് അസാധുവായത്. ക്വാറം തികയാത്തതിനെ തുടർന്ന് ചില സ്ഥിരം സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത ദിവസവും തുടരും.
എട്ട് സ്റ്റാന്റിങ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ശ്രീലേഖ കൂടി അംഗമായ നഗരാസൂത്രണ സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പിലാണ് അവരുടെ വോട്ട് അസാധുവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് സ്ഥിരം സമിതികളിലേക്കുള്ള വോട്ടുകള്‍ കൃത്യമായി ചെയ്തിരുന്നു. സിപിഎമ്മിലെ മുതിർന്ന നേതാവ് ആർ.പി.റെജിയുടെ വോട്ടും ഇത്തരത്തില്‍ അസാധുവായിട്ടുണ്ട്.



