video
play-sharp-fill

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്തു വിവാദം; സമഗ്ര അന്വേഷണം വേണം, പൂർണമായും സഹകരിക്കും;  പരാതി വെറുതെ കൊടുത്തതല്ല’, കത്ത് വിവാദത്തിൽ രാജിയില്ല;  കൗണ്‍സിലര്‍മാരുടെ ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരും; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി ആര്യാരാജേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്തു വിവാദം; സമഗ്ര അന്വേഷണം വേണം, പൂർണമായും സഹകരിക്കും; പരാതി വെറുതെ കൊടുത്തതല്ല’, കത്ത് വിവാദത്തിൽ രാജിയില്ല; കൗണ്‍സിലര്‍മാരുടെ ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരും; പ്രതിപക്ഷത്തിന്റെ രാജി ആവശ്യം തള്ളി ആര്യാരാജേന്ദ്രന്‍

Spread the love

തിരുവനന്തപുരം: നിയമനവുമായി ബന്ധപ്പെട്ട വിവാദ കത്തിന്മേൽ രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മേയർ. താന്‍ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. അതില്‍ അന്വേഷണം കൃത്യമായി നടക്കുന്നുണ്ട് എന്ന അഭിപ്രായമാണ് തനിക്കുള്ളത്.

തനിക്ക് പറയാനുള്ളത് ക്രൈംബ്രാഞ്ച് ചോദിച്ചിരുന്നു. നഗരസഭ ജീവനക്കാരും അവര്‍ക്ക് പറയാനുള്ളത് അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കോടതി മേയര്‍ക്ക് നോട്ടീസ് അയച്ചു എന്നു പറയുന്നുണ്ട്. പക്ഷെ നോട്ടീസ് ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതിലെ വിഷയങ്ങള്‍ എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ, എഫ്‌ഐആര്‍ ഇട്ടിട്ടുണ്ടോ എന്നൊക്കെയാണ് കോടതി ചോദിച്ചിട്ടുള്ളത്. അതൊക്കെ അന്വേഷണവുമായി ബന്ധപ്പെട്ട്, പൊലീസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ശേഷം പറയാന്‍ കഴിയുന്ന കാര്യങ്ങളാണ്. ചെയ്യാത്ത തെറ്റിനാണ് ക്രൂശിക്കുന്നതെന്ന് മേയര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നുമറിയാതെ പരാതി കൊടുത്ത് വെറുതെ ഇരിക്കാനല്ല പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി താന്‍ പൂര്‍ണമായും സഹകരിക്കും. തന്റെ ഓഫീസോ ഉപകരണങ്ങളോ അന്വേഷണത്തിന്റെ ഭാഗമായി പരിശോധനയ്ക്ക് ആവശ്യപ്പെട്ടാല്‍, അതിനോട് സഹകരിക്കേണ്ടി വരുമെന്ന ധാരണയോടെ തന്നെയാണ് പരാതി നല്‍കിയത്.

പരാതി വെറുതെ കിടന്നോട്ടെ എന്ന ധാരണ തനിക്കില്ല. അന്വേഷണത്തിന്റെ ഭാഗമായി എല്ലാ കാര്യങ്ങളും പരിശോധിക്കണം. അന്വേഷണത്തിന്റെ ഭാഗമായി മേയറുടെയോ നഗരസഭയുടേയോ ഓഫീസോ ഫോണുകളോ എന്തും പരിശോധിക്കാം. ഏതു നടപടിയെയും സ്വീകരിക്കും. മേയറുടെ ഭാഗം കേള്‍ക്കണമെന്ന് കോടതി പറഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു.

മഹിളാ കോണ്‍ഗ്രസിന്റെ പെട്ടി പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് കൊടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. കട്ട പണവുമായി കോഴിക്കോട്ടേക്ക് പൊയ്‌ക്കൊള്ളാനാണ് പറഞ്ഞത്. അത് കുടുംബത്തിലുള്ളവരെക്കൂടി ചേര്‍ത്ത് പറയുന്ന കാര്യമാണ്. ഇത്തരം പരാമര്‍ശം ഒരു വനിതാ എംപി തന്നെ പറയുന്നു.

പ്രതിപക്ഷത്തിന്റെ രാജി ആവശ്യം ആര്യാരാജേന്ദ്രന്‍ തള്ളി. കൗണ്‍സിലര്‍മാരുടെ ജനങ്ങളുടെയും പിന്തുണ ഉള്ളിടത്തോളം കാലം മേയറായി തുടരും. ഇപ്പോള്‍ പലരും അവരുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെ തരാമെന്നൊക്കെ പറയുന്നുണ്ട്. പക്ഷെ അതിന് ജയിക്കാന്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ വേണ്ടേയെന്ന് ആര്യാ രാജേന്ദ്രന്‍ ചോദിച്ചു. കോടതി പറയുന്ന ഏത് അന്വേഷണത്തിനും തങ്ങളുടെ സഹകരണം ഉണ്ടാകുമെന്നും ആര്യാരാജേന്ദ്രന്‍ പറഞ്ഞു.

അതേസമയം, കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോർപറേഷനിൽ അഞ്ചാം ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടരുകയാണ്.