play-sharp-fill
തിരുവനന്തപുരത്ത് പുതിയതായി 84 പേർ രോഗ നിരീക്ഷണത്തിൽ: മൂന്ന് സാമ്പിളുകൾ പോസിറ്റീവ്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2281 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി

തിരുവനന്തപുരത്ത് പുതിയതായി 84 പേർ രോഗ നിരീക്ഷണത്തിൽ: മൂന്ന് സാമ്പിളുകൾ പോസിറ്റീവ്: അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2281 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതിതായി 84 പേർ രോഗ നിരീക്ഷണത്തിലായി. മൂന്ന് സാമ്പിളുകൾ പോസിറ്റീവാണ്. 69 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്.ജില്ലയിൽ ഇതുവരെ 899 പേരെയാണ് സ്‌ക്രീനിംഗിന് വിധേയരാക്കിയത്.

 

ജില്ലയിൽ 231പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ ഇന്നലെ 7 പേരും മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ 11പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 215 സാമ്പിളുകളിൽ 145 പരിശോധനാഫലം ലഭിച്ചു,
അവരുടെ ആരോഗ്യനില തൃപ്തികരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അവരിൽ ഒരാളുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 2281 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി.

 

ഡൊമസ്റ്റിക് എയർപോർട്ടിൽ 97 പേരെ സ്‌ക്രീൻ ചെയ്തു. ഒരാളിനെ റഫർ ചെയ്തു രോഗ ലക്ഷണങ്ങളുണ്ടായിരുന്ന 5 പേരെ റഫർ ചെയ്തു. കളക്ടറേറ്റ് കൺട്രോൾ റൂമിൽ 103 കാളുകളും ദിശ കാൾ സെന്ററിൽ 174കാളുകളുമാണ് ഇന്നലെ എത്തിയത്.

 

 

ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കൂടിയും ബോധവത്കരണം നൽകി വരുന്നു. മാനസിക പിന്തുണ ആവശ്യമായ 26 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 8 പേര് ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ 627 പേരെ മാനസിക പിന്തുണക്കായി വിളിച്ചിട്ടുണ്ട്.