play-sharp-fill
സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ

സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നാളെ ബിജെപി ഹർത്താൽ


സ്വന്തം ലേഖകൻ

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് മാർച്ചിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹർത്താൽ പ്രഖ്യാപിച്ച് ബിജെപി. ബിജെപി സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിന് പിന്നാലെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതക ഷെല്ലും പ്രയോഗിച്ചു. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാർച്ച്. പത്തനംതിട്ട കളക്‌റ്റ്രേറ്റിലേക്ക് മാർച്ച് നടത്തിയ ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. മുപ്പത് പേരെയാണ് അറസ്റ്റ് ചെയ്തത്. എ എൻ രാധാകൃഷ്ണന്റെ നിരാഹാര സത്യാഗ്രഹം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു എന്നാരോപിച്ച് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. കോട്ടയത്ത് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മാർച്ചിൽ സംഘർഷമുണ്ടായി. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണന്റെ നിരാഹാരസത്യാഗ്രഹം 7 ദിവസം പിന്നിട്ടു.