
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ അധികൃതര്‍ നീക്കം ചെയ്തു. ബാരിക്കേഡുകള്‍ നീക്കം ചെയ്യാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
തിരുവനന്തപുരം–കന്യാകുമാരി പാതയില്‍ കിള്ളിപ്പാലം മുതല്‍ കരമന വരെയുള്ള ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് ബാരിക്കേഡുകള്‍ ഗതാഗതത്തിന് വലിയ തടസ്സമായത്. ഈ മാസം നാലിനാണ് റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് യാത്രക്കാരും വാഹനയാത്രക്കാരും വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. തിരുവല്ലയിലെ പൊതുപരിപാടിക്ക് ശേഷം തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം കരമന മുതല്‍ കിള്ളിപ്പാലം വരെ നടന്ന റോഡ് ഷോയില്‍ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


