video
play-sharp-fill

കുടുംബകാര്യത്തില്‍ ഇടപെടാന്‍ നീയാരാടാ’; കിടപ്പുരോഗിയായ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്‍റെ മര്‍ദനം; പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെ‌ഞ്ചില്‍ ഇടിക്കുകയും യൂണിഫോമിന്‍റെ കോളറില്‍ പിടിച്ചുവലിക്കുകയും ചെയ്തു; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം; കിടപ്പുരോഗിയായ അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞ പൊലീസുകാരന് മകന്‍റെ മര്‍ദനം. അയിരൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ മയ്യനാട് സ്വദേശി സജീവിനാണ് മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പുല്ലാന്നികോട് സ്വദേശിയായ ഷൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസുകാരനെ അസഭ്യം പറഞ്ഞ് നെ‌ഞ്ചില്‍ ഇടിക്കുകയും യൂണിഫോമിന്‍റെ കോളറില്‍ പിടിച്ചുവലിച്ച്‌ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഇന്നലെ രാത്രി ഒന്പതിന് ആയിരുന്നു സംഭവം. മാന്തറയില്‍ അടിപിടിയുണ്ടായ പ്രദേശത്തേക്ക് പോകുന്ന വഴിക്കാണ് മകന്‍ കിടപ്പുരോഗിയായ അമ്മയെ ക്രൂരമായി ഉപദ്രവിക്കുന്നു എന്ന് പൊലീസിന് വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൈജുവിന്‍റെ വീട്ടിലെത്തിയ പൊലീസ് അമ്മയെ ഉപദ്രവിക്കുന്നത് തടഞ്ഞു. ഇതിന്‍റെ വിരോധത്തില്‍ പ്രതി ഇടവയില്‍ നിന്ന് കാപ്പില്‍ ഹൈസ്‍കൂളിലേക്ക് പോകുന്ന റോഡ‍ില്‍വച്ച്‌ പൊലീസ് സ്റ്റേഷന്‍ തടഞ്ഞാണ് ആക്രമണം നടത്തിയത്. കുടുംബകാര്യത്തില്‍ ഇടപെടാന്‍ നീയാരാടാ എന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തിയായിരുന്നു മര്‍ദ്ദനം.